ലൈഫ് മിഷൻ കോഴക്കേസ്: സി.എം. രവീന്ദ്രൻ ഇന്ന് ഇഡിയ്ക്ക് മുന്നിൽ ഹാജരാകില്ല

രാവിലെ പത്തു മണിക്ക് കൊച്ചി ഓഫീസിൽ ഹാജരാകാനായിരുന്നു ഇഡിയുടെ നിർദ്ദേശം
ലൈഫ് മിഷൻ കോഴക്കേസ്: സി.എം. രവീന്ദ്രൻ ഇന്ന് ഇഡിയ്ക്ക് മുന്നിൽ ഹാജരാകില്ല
Updated on

കൊച്ചി: ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രൻ ഇന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റിനു (ഇഡി) മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകില്ല. നിയമസഭാ സമ്മേളനം നടക്കുന്നതിനാലും, ഔദ്യോഗിക ചുമതലകൾ ഉള്ളതിനാലും ഹാജരാകാൻ കഴിയില്ലെന്നു രവീന്ദ്രൻ ഇഡിയെ അറിയിച്ചുവെന്നാണു വിവരം.

ഇന്നു രാവിലെ പത്തു മണിക്ക് കൊച്ചി ഓഫീസിൽ ഹാജരാകാനായിരുന്നു ഇഡിയുടെ നിർദ്ദേശം. സി. എം. രവീന്ദ്രൻ രാവിലെ നിയമസഭാ ഓഫീസിലെത്തി. നേരത്തെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യലിനു വിളിപ്പിച്ചപ്പോഴും സി. എം. രവീന്ദ്രൻ ഹാജരാകാതെ ഒഴിഞ്ഞുമാറിയിരുന്നു. എന്നാൽ രവീന്ദ്രൻ ഹാജരാകാത്തതു സംബന്ധിച്ചുള്ള വിശദീകരണങ്ങളൊന്നും ഇഡി നൽകിയിട്ടില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com