വിവാദങ്ങൾ തുടർക്കഥയാവുന്നു; ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി

യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിനു പിന്നാലെ മന്ത്രിമാരും വകുപ്പ് സെക്രട്ടറിമാരും തമ്മിൽ അഭിപ്രായ ഭിന്നതകൾ നിലനിന്നിരുന്നു
cm v d satheesan calls a meeting officials

VD Satheesan

file image

Updated on: 

തിരുവനന്തപുരം: വിവാദങ്ങൾ തുടർക്കഥയായതോടെ ഉദ്യോഗസ്ഥ യോഗം വിളിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. മന്ത്രിമാരും ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുക്കും. ഉദ്യോഗസ്ഥ നടപടികൾ സർക്കാരിനെ വെട്ടിലാക്കുന്ന പശ്ചാത്തലത്തിലാണ് യോഗം വിളിച്ചത്. ഐഎഎസ് ഉദ്യോഗസ്ഥരുടെ കൂട്ടസ്ഥലം മാറ്റത്തിന് ശേഷമിത് ആദ്യമായാണ് യോഗം വിളിക്കുന്നത്.

യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിനു പിന്നാലെ മന്ത്രിമാരും വകുപ്പ് സെക്രട്ടറിമാരും തമ്മിൽ അഭിപ്രായ ഭിന്നതകൾ നിലനിന്നിരുന്നു. ഇതോടെയാണ് കൂട്ടത്തോടെ സ്ഥലം മാറ്റിയത്. ഇതിൽ പല ഉദ്യോഗസ്ഥർക്കും അതൃപ്തിയുണ്ടായിരുന്നു. ഇക്കാര്യം യോഗത്തിൽ ചർച്ചയാവുമെന്നാണ് വിവരം.

വകുപ്പുകളുടെ പ്രവർത്തനങ്ങൾ യോഗത്തിൽ വിലയിരുത്തുകയും അധികാരമാറ്റമുണ്ടായ വകുപ്പുകളിൽ സ്വീകരിക്കേണ്ട നയമാറ്റത്തെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിക്കുകയും ചെയ്യുമെന്നാണ് വിവരം. മന്ത്രിമാരും വകുപ്പ് സെക്രട്ടറിമാരും തമ്മില്‍ ഏകോപനം വേണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിക്കുമെന്നാണ് വിവരം.