മുഖ്യമന്ത്രിയുടെ ദുരിതാശ്വാസം : പത്തനംതിട്ടയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി

അടൂര്‍ താലൂക്കില്‍ ഏനാദിമംഗലം വില്ലേജില്‍ 61അപേക്ഷകളില്‍ ഒരാളുടെ ഫോണ്‍ നമ്പര്‍ തന്നെ രേഖപ്പെടുത്തിയിട്ടുള്ളതായും വിജിലന്‍സ് കണ്ടെത്തി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസം : പത്തനംതിട്ടയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി

പത്തനംതിട്ട : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനര്‍ഹര്‍ക്ക് ധനസഹായം കണ്ടെത്തുന്നതിനായി ' ഓപ്പറേഷൻ സിഎംഡിആർഎഫ് ': എന്ന പേരില്‍ വിജിലന്‍സ് 22ന് ആരംഭിച്ച മിന്നല്‍ പരിശോധനയില്‍ പത്തനംതിട്ട ജില്ലയില്‍ വ്യാപക ക്രമക്കേടുകള്‍ സ്ഥീരീകരിച്ച് വിജിലന്‍സ്.

വ്യാഴം, വെള്ളി ദിവസങ്ങളില്‍ താലൂക്ക് അടിസ്ഥാനത്തിലും വില്ലേജ് അടിസ്ഥാനത്തിലും സ്ഥലപരിശോധനയുമായി വ്യാപിപ്പിച്ച് വിജിലന്‍സ് തുടര്‍ പരിശോധനകള്‍ നടത്തിയതോടെയാണ് ക്രമക്കടുകളുടെ വ്യാപ്തി പുറത്തു വരുന്നത്. പത്തനംതിട്ട ജില്ലയില്‍ നടത്തിയ തുടര്‍ പരിശോധനയില്‍ പല അപേക്ഷകളിലേയും രേഖകള്‍ അപൂര്‍ണ്ണമാണെന്നും ചില അപേക്ഷകളോടൊപ്പം തുടര്‍ ചികിത്സയ്ക്ക് ചിലവഴിച്ച തുക രേഖപ്പെടുത്താതെയിരുന്നത് ശ്രദ്ധയില്‍പ്പെട്ടു. കൂടല്‍ വില്ലേജ് ഓഫീസില്‍ 2018-2022 വരെയുള്ള കാലയളവിലെ 268 അപേക്ഷകളില്‍ ഒരാളിൻ്റെ ഫോണ്‍ നമ്പര്‍ തന്നെ രേഖപ്പെടുത്തിയിട്ടുള്ളതായും 5000 രൂപയില്‍ കൂടുതല്‍ ധനസഹായം ലഭിക്കാന്‍ മറ്റ് ചികിത്സാരേഖകള്‍ ആവശ്യമാണെന്നിരിക്കേ പല അപേക്ഷകളിലും ആവശ്യമായ ചികിത്സാ രേഖകള്‍ ഇല്ലാതെ തന്നെ ധനസഹായം അനുവദിച്ചിട്ടുള്ളതായും കണ്ടെത്തി.

കോഴഞ്ചേരി താലൂക്കില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ധനസഹായം ലഭിച്ചിട്ടുള്ളതായും ചിലര്‍ക്ക് അപേക്ഷ സമര്‍പ്പിച്ച് 2 വര്‍ഷ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ വീണ്ടും ധനസഹായം നല്‍കി. അടൂര്‍ താലൂക്കില്‍ ഏനാദിമംഗലം വില്ലേജില്‍ 61അപേക്ഷകളില്‍ ഒരാളുടെ ഫോണ്‍ നമ്പര്‍ തന്നെ രേഖപ്പെടുത്തിയിട്ടുള്ളതായും വിജിലന്‍സ് കണ്ടെത്തി. പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്‌സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറ്കടര്‍ മനോജ് എബ്രഹാം അഭ്യര്‍ത്ഥിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com