മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പരാതി പരിഹാര സെല്ലിന്‍റെ ചുമതല ശ്രീറാം വെങ്കിട്ടരാമന്; വിമർശിച്ച് വി.ടി. ബൽറാം

ഞായറാഴ്ചയാണ് ധനവകുപ്പ് ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കാനാണ് താത്ക്കാലിക സമിതി രൂപീകരിച്ചത്
cmrf sriram ias in charge of grievance redressal cell vt balram criticizes
VT Balram and Sriram Venkitaraman
Updated on

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് ധനകാര്യ വകുപ്പ് രൂപീകരിച്ച പരാതി പരിഹാര സെല്ലിന്‍റെ ചുമതല ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിന് നൽകിയതിനെ വിമർശിച്ച് വി.ടി. ബൽറാം. പല കാരണങ്ങൾ കൊണ്ട് സ്ഥിരം വിവാദനായകനായ, ഒരുപാടാളുകൾക്കിടയിൽ വിശ്വാസ്യത നഷ്ടപ്പെട്ട ഒരുദ്യോഗസ്ഥന് ഈ ഘട്ടത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട ഒരു പ്രധാന ചുമതല നൽകിയത് ഉചിതമാണോ എന്ന് മുഖ്യമന്ത്രി തന്നെ വിലയിരുത്തണം എന്ന് ബൽറാം ഫെയ്സ് ബുക്കിൽ കുറിച്ചു.

ഞായറാഴ്ചയാണ് ധനവകുപ്പ് ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കാനാണ് താത്ക്കാലിക സമിതി രൂപീകരിച്ചത്. ഇതിനായി മൊബൈൽ നമ്പരും ഈ മെയിൽ വിലാസവും പുറത്തിറക്കി.

ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം....

എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണിത്.

പല കാരണങ്ങൾ കൊണ്ട് സ്ഥിരം വിവാദനായകനായ, ഒരുപാടാളുകൾക്കിടയിൽ വിശ്വാസ്യത നഷ്ടപ്പെട്ട ഒരുദ്യോഗസ്ഥന് ഈ ഘട്ടത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട ഒരു പ്രധാന ചുമതല നൽകിയത് ഉചിതമാണോ എന്ന് മുഖ്യമന്ത്രി തന്നെ വിലയിരുത്തണം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com