

പിണറായി വിജയൻ
File
കൊച്ചി: സിഎംആർഎൽ- എക്സാലോജിക് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് തിരിച്ചടി. സിംഗിൾ ബെഞ്ച് വിധിക്കെതിരേ പിണറായി നൽകിയ ഹർജി പരിഗണിക്കേണ്ടതില്ലെന്ന് ഡിവിഷൻ ബെഞ്ച്. അന്വേഷണം ആരംഭിച്ചതിനാൽ ഹർജി പരിഗണിക്കാനാകില്ലെന്ന് കോടതി പറഞ്ഞു.
സിഎംആർഎൽ- എക്സാലോജിക് കേസിൽ വിജിലൻസ് എഫ്ഐആർ ഇടാനാണ് സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. തങ്ങളും ഭാഗം കേട്ടില്ലെന്നും സിംഗിൾ ബഞ്ച് ഉത്തരവ് നിയമപരമല്ലെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. സർക്കാരും ഹർജിക്കാരുടെ അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. എന്നാൽ അപ്പീലിന് അനുമതി നൽകരുതെന്നായിരുന്നു ഇഡിയുടെ നിലപാട്. അത് പരിഗണിച്ചാണ് പിണറായിയുടെ ഹർജി തള്ളിയത്.
അതിനിടെ സിഎംആർഎൽ- എക്സാലോജിക് കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരേ ഇഡി കേസെടുത്തു. വിജിലൻസ് എഫ്ഐആറിന്റെ ചുവടുപിടിച്ചാണ് രണ്ട് ഇസിഐആർ രജിസ്റ്റർ ചെയ്തത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് കേസ്. അഴിമതി, ഹവാല ആരോപണങ്ങളിൽ നേരത്തെ വിജിലൻസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ഇഡിയും കേസെടുത്തത്.