ഷോൺ ജോർജ്
Kerala
ഷോൺ ജോർജിന് തിരിച്ചടി; രേഖകൾ ആവശ്യപ്പെട്ടുള്ള ഹർജി തള്ളി
ഹര്‍ജി പരിഗണിച്ച ഹൈക്കോടതി രേഖകള്‍ ഷോണ്‍ ജോര്‍ജിന് കൈമാറാന്‍ കഴിയില്ലെന്ന് അറിയിച്ചു
കൊച്ചി: സിഎംആർഎൽ- എക്സാലോജിക് പണമിടപാട് കേസിൽ ബിജെപി നേതാവ് ഷോൺ ജോർജിന് തിരിച്ചടി. സിഎംആർഎല്ലിൽ നിന്ന് എസ്എഫ്ഐഒ കസ്റ്റഡിയിലെടുത്ത ഡയറിയുടെയും അനുബന്ധ രേഖകളുടെയും പകർപ്പ് ആവശ്യപ്പെട്ടു ഷോൺ നൽകിയ ഹർജി ഹൈക്കോടതി തള്ളി. സിഎംആർഎൽ മാസപ്പടി കേസിലെ നിർണായക വിവരങ്ങൾ ഡയറിയിലുണ്ടന്നായിരുന്നു ഹർജിക്കാരന്‍റെ വാദം.
നേരത്തെ രേഖകള്‍ കൈമാറാന്‍ കീഴ്‌ക്കോടതി നിര്‍ദേശിച്ചിരുന്നു. പിന്നാലെ സിഎംആര്‍എല്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എസ്എഫ്‌ഐഒ റിപ്പോര്‍ട്ട് അടക്കമുള്ള രേഖ കൈമാറരുതെന്ന് സിഎംആര്‍എല്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി രേഖകള്‍ ഷോണ്‍ ജോര്‍ജിന് കൈമാറാന്‍ കഴിയില്ലെന്ന് അറിയിച്ചു.