മാസപ്പടി കേസ്: സിഎംആർഎൽ രേഖകൾ കൈമാറുന്നില്ലെന്ന് ഇഡി

സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി ചോദ്യം ചെയ്യുന്നത് മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്
ഇഡി
ഇഡി

കൊച്ചി: എക്സാലോജിക്കുമായുള്ള ഇടപാടിന്‍റെ പൂർണവിവരം ഇഡിക്ക് കൈമാറാതെ സിഎംആഎൽ. സാമ്പത്തിക ഇടപാടിന്‍റെ രേഖയും കരാറുമാണ് ഇഡി സിഎംആർഎല്ലിനോട് ആവശ്യപ്പെട്ടത്. കരാർ രേഖയടക്കം കൈമാറിയില്ലെന്ന് ഇഡി വ്യക്തമാക്കി. എന്നാൽ ഇഡി ആവ‍ശ്യപ്പെട്ട രേഖകൾ ഐടി സെറ്റിൽമെന്‍റ് നടപടിയുടെ ഭാഗമായതെന്നാണ് സിഎംആർഎൽ വിശദീകരണം.

അതേസമയം സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി ചോദ്യം ചെയ്യുന്നത് മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സിഎംആർഎൽ ഫിനാൻസ് ചീഫ് ജനറൽ മാനേജർ പി. സുരേഷ് കുമാറിനെ ഇന്നും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് സിഎംആർഎൽ എംഡി ശശിധരൻ കർത്ത ഇന്നലെയും ഹാജരായില്ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com