മാസപ്പടി കേസിൽ നിർണായക നീക്കവുമായി ഇഡി; മുഹമ്മദ് റിയാസിന്‍റെ സുഹൃത്തുക്കളുടെ വീടുകളിൽ റെയ്ഡ്

ഒരു ഇടവേളയ്ക്ക് ശേഷമാണ് ഇഡി ഈ കേസിൽ ഇത്തരമൊരു നീക്കം നടത്തുന്നത്
cmrl exalogic case ed raids kozhikode

മാസപ്പടി കേസിൽ നിർണായക നീക്കവുമായി ഇഡി; മുഹമ്മദ് റിയാസിന്‍റെ സുഹൃത്തുക്കളുടെ വീടുകളിൽ റെയ്ഡ്

Representative Image

Updated on

കോഴിക്കോട്: സിഎംആർഎൽ - എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ വീണ്ടും അന്വേഷണം ശക്തമാക്കി ഇഡി (എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ്). ഒരേസമയം നാലിടങ്ങളിൽ മിന്നൽ പരിശോധന നടത്തിയത്. മുൻ മന്ത്രി മുഹമ്മദ് റിയാസിന്‍റെ സുഹൃത്തുക്കളുടെ വീടുകളിലാണ് പരിശോധന.

ഡിടിപിസി ഡെസ്റ്റിനേഷൻ മാനേജൻ കോഴിക്കോട് കുണ്ടൂപറമ്പ് സ്വദേശി നന്ദുലാൽ, ഡിവൈഎഫ്ഐ നേതാവ് നിഖിൽ എന്നിവരുടെ വീടുകളിലാണ് ഇഡി റെയ്ഡ് നടക്കുന്നത്.

ഒരു ഇടവേളയ്ക്ക് ശേഷമാണ് ഇഡി ഈ കേസിൽ ഇത്തരമൊരു നീക്കം നടത്തുന്നത്. അന്വേഷണത്തിന്‍റെ രണ്ടാം ഘട്ടമെന്നോണമാണ് ഈ റെയ്ഡുകൾ നടക്കുന്നതെന്നാണ് വിവരം.

logo
Metro Vaartha
www.metrovaartha.com