സിഎംആർഎൽ - എക്സാലോജിക് കേസ്; അന്വേഷണത്തിന് 2 പ്രത്യേക സംഘങ്ങൾ, ഡിഐജിക്ക് മേൽനോട്ട ചുമതല

തിരുവനന്തപുരവും കോഴിക്കോടും കേന്ദ്രീകരിച്ചാണ് എസ്ഐടി അന്വേഷണം
cmrl exalogic case two sits for the investigation

പിണറായി വിജയനും മുഹമ്മദ് റിയാസും

Updated on: 

തിരുവനന്തപുരം: സിഎംആർഎൽ - എക്സാലോജിക് കേസിൽ അന്വേഷണത്തിന് 2 പ്രത്യേക സംഘത്തെ നിയോഗിച്ചു. വിജിലൻസ് ഡയറക്റ്ററാണ് രണ്ട് സംഘത്തെ നിയോഗിച്ച് കൊണ്ട് ഉത്തരവ് ഇറക്കിയത്. ഡിഐജി തോംസൺ ജോസിനാണ് അന്വേഷണ മേൽനോട്ട ചുമതല.

പിണറായി വിജയനെ ഒന്നാം പ്രതിയാക്കി രജിസ്റ്റർ ചെയ്ത ആദ്യ കേസ് എസ്പി ഇ.എൽ. സുരേഷിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസ് ഒന്നാം പ്രതിയായ രണ്ടാം കേസ് എസ്പി ബാലകൃഷ്ണന്‍റെ നേതൃത്വത്തലുള്ള സംഘം അന്വേഷിക്കും. രണ്ട് കേസുകളിലും ടി. വീണ പ്രതിയാണ്. തിരുവനന്തപുരവും കോഴിക്കോടും കേന്ദ്രീകരിച്ചാണ് എസ്ഐടി അന്വേഷണം.

logo
Metro Vaartha
www.metrovaartha.com