വീണ വിജയന്‍റെ ബാങ്ക് ലോക്കറിൽ ഇഡിയുടെ പരിശോധന; മാസപ്പടി കേസിൽ നിർണായക നീക്കം

തിരുവനന്തപുരം എംജി റോഡിലെ എച്ച്ഡിഎഫ്സി ബാങ്കിലാണ് ഇഡി പരിശോധന നടത്തുന്നത്
cmrl exalogic case veena vijayan ed

വീണ വിജയൻ

Updated on

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകൾ വീണ വിജയന്‍റെ ബാങ്ക് ലോക്കറിൽ ഇഡി ഉദ‍്യോഗസ്ഥർ പരിശോധന നടത്തുന്നു. മാസപ്പടിക്കേസുമായി ബന്ധപ്പെട്ടാണ് തിരുവനന്തപുരം എംജി റോഡിലെ എച്ച്ഡിഎഫ്സി ബാങ്കിൽ ഇഡി പരിശോധന നടത്തുന്നത്.

കേസിൽ തുടരന്വേഷണത്തിന്‍റെ ഭാഗമായാണ് പരിശോധന നടക്കുന്നത്. സ്വർണം അടക്കമുള്ള ലോക്കർ സൗക‍ര‍്യങ്ങൾ ഉപയോഗിച്ചത് ഈ ബാങ്കിലാണെന്ന് വീണ മൊഴി നൽകിയിരുന്നു. കേന്ദ്ര സേനാംഗങ്ങൾ അടക്കമുള്ളവരാണ് പരിശോധനയക്ക് എത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം വീണ ഇഡിയുടെ കൊച്ചി ഓഫിസിൽ ഭർത്താവ് മുഹമ്മദ് റിയാസിനൊപ്പം ചോദ‍്യം ചെയ്യലിന് ഹാജരായിരുന്നു. ഇതിനു പിന്നാലെയാണ് ഇഡി ഇത്തരത്തിലൊരു നീക്കം നടത്തിയിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com