വെഞ്ഞാറമൂട്ടിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം വീണ്ടും അപകടത്തില്‍പ്പെട്ടു

അപകടത്തിൽ ആർക്കും പരുക്കില്ല.
CM's convoy met with another accident at Venjaramoodu
Pinarayi Vijayanfile image
Updated on

തിരുവനന്തപുരം: എം​സി റോഡിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാഹനവ്യൂഹം വീണ്ടും അപകടത്തിൽപ്പെട്ടു. കമാൻഡോ വാഹനത്തിന് പിന്നിൽ ലോക്കൽ പൊലീസിന്‍റെ വാഹനം ഇടിക്കുകയായിരുന്നു. കടയ്ക്കലിൽ നടന്ന പരിപാടിക്ക് ശേഷം മുഖ്യമന്ത്രി തിരിച്ച് വരുന്നതിനിടെ വെഞ്ഞാറമൂട് ബ്ലോക്ക് ഓഫി​സ് ജംക്‌​ഷന് സമീപം തിങ്കളാഴ്ച ഉച്ചയ്ക്ക് 12 നായിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരുക്കില്ല.

കമാന്‍ഡോ വാഹനത്തിന് അകമ്പടി പോകുകയായിരുന്ന പള്ളിക്കല്‍ പൊലീസ് സ്റ്റേഷന്‍റെ ജീപ്പാണ് പിന്നിലിടിച്ചത്. മുന്നിലെ വാഹനങ്ങള്‍ പെട്ടെന്ന് നിര്‍ത്തിയപ്പോഴാണ് അപകടമുണ്ടായത്. വാഹനത്തിന്‍റെ പിന്നില്‍ ചെറിയ തകരാറുണ്ട്. അപകടം നടന്ന് അൽപസമയത്തിനുള്ളിൽ തന്നെ മുഖ്യമന്ത്രി യാത്ര വീണ്ടും തുടർന്നു. കഴിഞ്ഞ ഒക്റ്റോബറിലും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലുണ്ടായിരുന്ന അഞ്ച് വാഹനങ്ങൾ എംസി റോഡിൽ കൂട്ടിയിടിച്ചിരുന്നു. സ്കൂട്ടർ യാത്രക്കാരിയെ ഇടിക്കാതിരിക്കാൻ പൈലറ്റ് വാഹനം സഡൻ ബ്രേക്കിട്ടത്തോടെയാണ് അന്ന് അപകടത്തിൽപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ച കാറും കൂട്ടിയിടിയിൽപ്പെട്ടിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com