മുഖ്യമന്ത്രിയുടെ 'മുഖാമുഖം' പരിപാടിക്ക് നാളെ തുടക്കം

രാവിലെ 9.30 മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് പരിപാടി.
മുഖ്യമന്ത്രി പിണറായി വിജയൻ
മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: വിവിധ വിഭാഗങ്ങളുമായി മുഖ്യമന്ത്രി നേരിട്ട് സംവദിക്കുന്ന മുഖാമുഖം പരിപാടിക്ക് നാളെ കോഴിക്കോട് ജില്ലയിൽ നിന്നും തുടക്കമാകും.

നവകേരള സദസിന്‍റെ തുടര്‍ച്ചയായി 18 മുതല്‍ മാര്‍ച്ച് 3 വരെ വിവിധ ജില്ലകളില്‍ സംഘടിപ്പിക്കുന്ന മുഖാമുഖം പരിപാടിയില്‍ വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍, ഭിന്നശേഷിക്കാര്‍, മഹിളകള്‍, ആദിവാസി-ദളിത് വിഭാഗങ്ങള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, വയോജനങ്ങള്‍, കാര്‍ഷിക മേഖലയിലുള്ളവര്‍, തൊഴില്‍ മേഖലയിലുള്ളവര്‍, റസിഡന്‍റ്സ് അസോസിയേഷന്‍ പ്രതിനിധികള്‍ തുടങ്ങി സമൂഹത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ളവരാണ് മുഖ്യമന്ത്രിയുമായി സംവദിക്കുക.

ചൊവ്വാഴ്ച തിരുവനന്തപുരം കവടിയാർ ഉദയ് പാലസ് കണ്‍വെന്‍ഷൻ സെന്‍ററില്‍ യുവജനങ്ങളുമായി സംവാദം നടക്കും. രാവിലെ 9.30 മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് പരിപാടി. അക്കാദമിക്, പ്രൊഫഷണല്‍, കല, കായിക, സാംസ്ക്കാരിക, സിനിമ, വ്യവസായ, വാണിജ്യ, കാര്‍ഷിക മേഖലകളില്‍ നിന്നുള്ള 2,000ത്തോളം യുവജനങ്ങള്‍ പങ്കെടുക്കും. യുവജനക്ഷേമ വകുപ്പ് മന്ത്രി, ജില്ലയിലെ മന്ത്രിമാര്‍, മറ്റു ജനപ്രതിനിധികള്‍, യുവജന മേഖലയില്‍ നിന്നുള്ള വിദഗ്ധര്‍ തുടങ്ങിയവരും പരിപാടിയിൽ പങ്കാളികളാകും.

നാളെ കോഴിക്കോട് ജില്ലയിൽ വിദ്യാർഥികളുമായുള്ള സംവാദത്തോടെയാണ് പരിപാടി ആരംഭിക്കുക. 22ന് എറണാകുളത്ത് മഹിളകളുമായുള്ള സംവാദം, 24ന് കണ്ണൂർ ആദിവാസികളും ദളിത് വിഭാഗങ്ങളുമായുള്ള സംവാദം, 25ന് തൃശൂർ സാംസ്‌കാരിക പ്രവർത്തകരുമായുള്ള സംവാദം, 26ന് തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരുമായുള്ള സംവാദം, 27ന് തിരുവനന്തപുരത്ത് സീനിയർ സിറ്റിസൺസുമായുള്ള സംവാദം, 29ന് കൊല്ലത്ത് തൊഴിൽമേഖലയിലുള്ളവരുമായുള്ള സംവാദം, മാർച്ച് 2ന് ആലപ്പുഴയിൽ കാർഷികമേഖലയിലുള്ളവരുമായുള്ള സംവാദം 3ന് എറണാകുളത്ത് റസിഡൻസ് അസോസിയേഷനുകളുമായുള്ള സംവാദ എന്നിങ്ങനെയാണ് പരിപാടി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com