ഇടത്തരക്കാർക്കായി സഹകരണ ഭവനപദ്ധതി; ഒരു ലക്ഷം വീടുകൾ നിർമിക്കും

പദ്ധതിക്കായി 20 കോടി രൂപ ബജറ്റിൽ അനുവദിച്ചു
co operative housing scheme one lakh houses to be built for middle income earners
ഇടത്തരക്കാർക്കായി സഹകരണ ഭവനപദ്ധതി; ഒരു ലക്ഷം വീടുകൾ നിർമിക്കും
Updated on

തിരുവനന്തപുരം: ഇടത്തരം വരുമാനമുള്ളവർക്ക് സഹകരണ ഭവനപദ്ധതി പ്രഖ‍്യാപിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പദ്ധതിക്കായി 20 കോടി രൂപ ബജറ്റിൽ അനുവദിച്ചു. ഈ പദ്ധതി പ്രകാരം നഗരങ്ങളിൽ ഒരു ലക്ഷം വീടുകൾ സജ്ജമാക്കുമെന്ന് മന്ത്രി വ‍്യക്തമാക്കി.

പാർപ്പിട സമുച്ച‍യങ്ങൾക്ക് തദ്ദേശവകുപ്പും ഹൗസിങ് ബോർഡും ചേർന്നാണ് പദ്ധതി തയാറാക്കുന്നത്. നഗര, ഗ്രാമ പ്രദേശങ്ങളിലെ ഇടത്തരക്കാർക്ക് താങ്ങാവുന്ന ചെലവിൽ റെസിഡൻഷ‍്യൽ കോംപ്ലക്സുകൾ വികസിപ്പിക്കുക എന്ന ലക്ഷ‍്യത്തോടെയാണ് ഈ പദ്ധതിയെന്ന് ധനമന്ത്രി പറഞ്ഞു.

ഡൽഹി, മുംബൈ, കൊൽക്കത്ത എന്നീ നഗരങ്ങളിൽ വിജയകരമായി നടപ്പാക്കിയിട്ടുള്ള ഭവന പദ്ധതികളുടെ മാതൃകയിലാണ് ബഹുനില അപ്പാർട്ട്മെന്‍റുകളും സമുച്ചയങ്ങളും നിർമിക്കുക. പദ്ധതി വലിയ തോതിൽ സർക്കാർ ജീവനക്കാർക്ക് പ്രയോജനം ചെയ്യും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com