കൊച്ചിന്‍ കാര്‍ണിവലിലെ ആഘോഷ പരിപാടികള്‍ റദ്ദാക്കി; പുതുവര്‍ഷത്തില്‍ പാപ്പാഞ്ഞിയെ കത്തിക്കില്ല

പപ്പാഞ്ഞിയെ കത്തിക്കുന്നതും പുതുവത്സര ദിനത്തിലെ റാലിയും റദ്ദാക്കി.
Cochin Carnival Celebrations canceled no burning pappanji on New Year
കൊച്ചിന്‍ കാര്‍ണിവലിലെ ആഘോഷ പരിപാടികള്‍ റദ്ദാക്കി; പുതുവര്‍ഷത്തില്‍ പാപ്പാഞ്ഞിയെ കത്തിക്കില്ല
Updated on

കൊച്ചി: അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിനോടുള്ള ആദര സൂചകമായി കൊച്ചിൻ കാര്‍ണിവലിനോട് അനുബന്ധിച്ചുള്ള ആഘോഷ പരിപാടികൾ റദ്ദാക്കി. കാര്‍ണിവല്‍ കമ്മിറ്റി നേരിട്ട് നടത്തുന്ന പരിപാടികളാണ് റദ്ദാക്കിയത്. ഇതിനോടൊപ്പം ഫോര്‍ട്ട് കൊച്ചി പരേഡ് മൈതാനിയില്‍ പപ്പാഞ്ഞിയെ കത്തിക്കുന്നതും പുതുവത്സര ദിനത്തിലെ റാലിയും റദ്ദാക്കി.

അതേസമയം ഫോർട്ട് കൊച്ചി വെളി മൈതാനത്ത് പപ്പാഞ്ഞിയെ കത്തിക്കും. ഗലാഡേ ഫോർട്ട് കൊച്ചിയുടെ നേതൃത്വത്തിലാണ് വെളി മൈതാനത്ത് പപ്പാഞ്ഞിയെ കത്തിക്കുക. കൊച്ചിൻ കാർണിവലിന്‍റെ ഭാഗമായി പരേഡ് മൈതാനിയിൽ 50 അടി ഉയരമുള്ള പപ്പാഞ്ഞിയെയും വെളി മൈതാനത്ത് 42 അടി ഉയരമുള്ള പപ്പാഞ്ഞിയെയും കത്തിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.

പൊളിച്ചുമാറ്റണമെന്ന പൊലീസ് നിര്‍ദേശത്തെ ചോദ്യം ചെയ്ത് ഗാല ഡി ഫോര്‍ട്ട് കൊച്ചി സമര്‍പ്പിച്ച ഹര്‍ജിയിൽ കഴിഞ്ഞ ദിവസമാണ് വെളി മൈതാനത്തെ പപ്പാഞ്ഞിയെ കത്തിക്കാന്‍ ഹൈക്കോടതി ഉപാധികളോടെ അനുമതി നല്‍കിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com