തെങ്ങുകയറ്റ തൊഴിലാളിയെ തെങ്ങിന് മുകളിൽ മരിച്ച നിലയിൽ കണ്ടെത്തി

ഫയർഫോഴ്സ് എത്തി മൂന്നു മണിക്കൂറോളം സമയമെടുത്താണ് മൃതദേഹം താഴെ ഇറക്കിയത്.
Coconut climber found dead on top of coconut tree

തെങ്ങുകയറ്റ തൊഴിലാളിയെ തെങ്ങിന് മുകളിൽ മരിച്ച നിലയിൽ കണ്ടെത്തി

file image

Updated on

കൊച്ചി: എറണാകുളം എളമക്കരയിൽ തെങ്ങുകയറ്റ തൊഴിലാളിയെ തെങ്ങിന് മുകളിൽ മരിച്ച നിലയിൽ കണ്ടെത്തി. വരാപ്പുഴ സ്വദേശി ഉണ്ണിയാണ് മരിച്ചത്. എളമക്കര കരുവേലിപ്പറമ്പ് സ്വദേശിയുടെ വീട്ടിൽ തിങ്കളാഴ്ച തെങ്ങ് കയറാൻ എത്തിയതായിരുന്നു.

ഫയർഫോഴ്സ് എത്തി മൂന്നു മണിക്കൂറോളം സമയമെടുത്താണ് മൃതദേഹം താഴെ ഇറക്കിയത്. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌ മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾ ക്ക് വിട്ടു നൽകും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com