CM Pinarayi Vijayan
CM Pinarayi Vijayanfile

പെരുമാറ്റ ചട്ടലംഘനം; മുഖ്യമന്ത്രിക്കെതിരേ തെരഞ്ഞെടുപ്പു കമ്മിഷനിൽ പരാതി

മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസംഗം കേരളം മുഴുവനും വിതരണം ചെയ്യുന്നത് പെരുമാറ്റ ചട്ടലംഘനമാണെന്ന് കാട്ടിയാണ് പരാതി
Published on

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരേ പെരുമാറ്റ ചട്ടലംഘനത്തിന് തെരഞ്ഞെടുപ്പു കമ്മിഷനിൽ പരാതി. കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ടി. എൻ പ്രതാപനാണ് പരാതി നൽകിയത്. മുഖ്യമന്ത്രിക്ക് പുറമെ, ചീഫ് സെക്രട്ടറി, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ ഡയറക്ടര്‍ എന്നിവര്‍ക്കുമെതിരെ പരാതി നൽകിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസംഗം കേരളം മുഴുവനും വിതരണം ചെയ്യുന്നത് പെരുമാറ്റ ചട്ടലംഘനമാണെന്ന് കാട്ടിയാണ് പരാതി. സംസ്ഥാന സര്‍ക്കാരിന്‍റെ പൊതു ഖജനാവില്‍ നിന്ന് പണം ചെലവഴിച്ച് മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസംഗം 16 പേജുള്ള പുസ്തകമായി പ്രിന്‍റ് ചെയ്ത് വീട് കയറി വിതരണം ചെയ്യുന്നത് മാതൃകാ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണ് നടക്കുന്നതെന്നും പരാതിയില്‍ പറയുന്നു.

logo
Metro Vaartha
www.metrovaartha.com