തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം; മന്ത്രി മുഹമ്മദ് റിയാസിനോട് വിശദീകരണം തേടി വരാണാധികാരി

കോഴിക്കോട് മണ്ഡലം സ്ഥാനാർഥി എളമരം കരീമിന്‍റെ പ്രചാരണ പരിപാടിയുടെ ഭാഗമായി നടത്തിയ പ്രസംഗത്തിനെതിരേയാണ് പരാതി
Muhammad Riyaz
Muhammad Riyazfile
Updated on

കോഴിക്കോട്: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘന പരാതിയിൽ മന്ത്രി മുഹമ്മദി റിയാസിനോട് വിശദീകരണം തേടി വരാണാധികാരി. ഒരാഴ്ച്ചയ്ക്കകം വിശദീകരണം നൽകാനാണ് ജില്ലാ കലക്‌ടറുടെ നിർദേശം. കോഴിക്കോട് നടത്തിയ പ്രസംഗത്തിനെതിരേയാണ് കോൺഗ്രസിന്‍റെ പരാതി.

കോഴിക്കോട് മണ്ഡലം സ്ഥാനാർഥി എളമരം കരീമിന്‍റെ പ്രചാരണ പരിപാടിയുടെ ഭാഗമായി നടത്തിയ പ്രസംഗത്തിനെതിരേയാണ് പരാതി. മണ്ഡലത്തിലെ കായികമേഖലയിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. പ്രസംഗത്തിൽ കോഴിക്കോട് സ്റ്റേഡിയം രാജ്യാന്തര സ്റ്റേഡിയമാക്കി മാറ്റാൻ നിശ്ചയിച്ചതായി മന്ത്രി പ്രസംഗിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് മന്ത്രിക്കെതിരേ പെരുമാറ്റചട്ട ലംഘനത്തിന് മുഹമ്മദ് റിയാസിനെതിരേ പരാതി നൽകിയത്. മന്ത്രി അബ്ദുറഹിമാന്‍ നേരത്തെ പറഞ്ഞ കാര്യം ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തതെന്നാണ് റിയാസ് പറയുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com