
കോൾഡ്രിഫ് കഫ് സിറപ്പിന് കേരളത്തിലും നിരോധനം; വ്യാപക പരിശോധന
representative image
തിരുവനനന്തപുരം: മധ്യ പ്രദേശിലും രാജസ്ഥാനിലുമായി 11 ഓളം കുട്ടികൾ മരിച്ചതിന് കാരണമായ കോൾഡ്രിഫ് കഫ് സിറപ്പിന് കേരളത്തിലും നിരോധനം. തമിഴ്നാട്ടിൽ ഉൽപാദിപ്പിക്കുന്ന കഫ് സിറപ്പിൽ അനുവദനീയമായതിലും അധികം ഡൈ എത്തിലീൻ ഗ്ലൈക്കോൾ കണ്ടെത്തിയതിനു പിന്നാലെയാണ് നിർദേശം. കേന്ദ്ര ഡ്രഗ് കൺട്രോൾ ബ്യൂറോ ആണ് ഇത് സംബന്ധിച്ച് നിർദേശം നൽകിയത്.
ഇത് സംബന്ധിച്ച് ആശുപത്രികളിലും ഫാർമസികളിലും വ്യാപക പരിശോധന നടത്തി വരികയാണ്. കഫ് സിറപ്പിന്‍റെ സാപ്പിളുകളെടുത്ത് പരിശോധന നടത്താനാണ് ഡ്രഗ് കൺട്രോൾ ബ്യൂറോയുടെ നീക്കം. കേരളത്തിൽ നിർമിച്ച കഫ് സിറപ്പുകളും പരിശോധനക്ക് വിധേയമാക്കും.
മധ്യ പ്രദേശിലും രാജസ്ഥാനിലും തമിഴ്നാട്ടിലും കഫ് സിറപ്പിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. മധ്യപ്രദേശിൽ 9 കുട്ടികളും രാജസ്ഥാനിൽ 2 കുട്ടികളുമാണ് മരിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണ്.