വ്യാഴാഴ്ച 8 ജില്ലകളിൽ അവധി; എംജി പരീക്ഷകൾ മാറ്റി

പിഎസ്‌സി പരീക്ഷകൾക്ക് മാറ്റമില്ല
വ്യാഴാഴ്ച 8 ജില്ലകളിൽ അവധി; എംജി പരീക്ഷകൾ മാറ്റി
Updated on

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു.

എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട്, കോട്ടയം, ഇടുക്കി ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ടയിലെ മല്ലപ്പള്ളി, തിരുവല്ല താലൂക്ക്, മലപ്പുറം ജില്ലയിലെ പൊന്നാനി, ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കുകളിലെ വിദ്യാലയങ്ങൾക്കും അവധിയാണ്.

പ്രഫഷണൽ കോളെജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. എംജി സർവകലാശാല വ്യാഴാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റു സർവകലാശാലകളുടെയും, പിഎസ്‌സി പരീക്ഷകൾക്കും മാറ്റമില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com