ദിവ‍്യയെ നവീന്‍റെ യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല; ദിവ‍്യയുടെ വാദം തള്ളി കലക്റ്റർ

കലക്റ്ററുടെ നിർദേശ പ്രകാരമാണ് യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്തതെന്നായിരുന്നു മുൻകൂർ ജാമ‍്യപേക്ഷയിൽ ദിവ‍്യ വ‍്യക്തമാക്കിയത്
Divya is not invited to Naveen's farewell function; Collector rejected Divya's argument
അരുൺ കെ. വിജയൻ
Updated on

കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിന്‍റെ യാത്രയയപ്പ് ചടങ്ങിലേക്ക് പി.പി. ദിവ‍്യയെ ക്ഷണിച്ചിട്ടില്ലെന്ന് കണ്ണൂർ കലക്റ്റർ അരുൺ കെ. വിജയൻ. പൊലീസിന് നൽകിയ മൊഴിയിലാണ് ഈ കാര‍്യം വെളിപ്പെടുത്തിയത്. കലക്റ്ററുടെ നിർദേശ പ്രകാരമാണ് യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്തതെന്നായിരുന്നു കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ‍്യപേക്ഷയിൽ ദിവ‍്യ വ‍്യക്തമാക്കിയത്.

നവീന്‍റെ യാത്രയയപ്പ് ചടങ്ങിൽ ദിവ‍്യയെ ഫോണിൽ വിളിച്ചതായും എന്നാൽ എഡിഎമ്മിന്‍റെ മരണത്തിന് ശേഷം ദിവ‍്യയെ വിളിച്ചിട്ടില്ലെന്നും കലക്റ്റർ പറഞ്ഞു. ഫോണിൽ സംസാരിച്ചതായി അന്വേഷണ സംഘത്തിന് മൊഴി നൽകിയതായും മൊഴിയിൽ പറഞ്ഞ കാര‍്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്നും കലക്റ്റർ കൂട്ടിച്ചേർത്തു. അതേസമയം കലക്റ്ററുടെ നിർദേശ പ്രകാരമാണ് ദിവ‍്യ യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്തതെന്ന ദിവ‍്യയുടെ വാദത്തെ കലക്റ്റർ തള്ളി.

അതിനോട് മറുപടി നൽകാൻ പറ്റില്ലെന്നും അതവരുടെ അവകാശവാദവുമാണെന്ന് കലക്റ്റർ മറുപടി നൽകി. എഡിഎമ്മിന് അവധി നൽകുന്നില്ലെന്ന കുടുംബത്തിന്‍റെ ആരോപണവും കലക്റ്റർ നിഷേധിച്ചു. എൻഒസിയുമായി ബന്ധപ്പെട്ട വിഷയം ദിവ‍്യയുമായി സംസാരിച്ചിട്ടില്ലെന്നും വിഷയത്തിൽ പ്രാഥമിക പരിശോധന നടത്തിയതായും കലക്റ്റർ വ‍്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com