'തന്നേക്കൊണ്ട് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾചെയ്തു'; വയനാട് കലക്‌ടറായി ചുമതലയേറ്റ് രേണുരാജ്

നിറഞ്ഞ മനസ്സോടെ വയനാടിന്‍റെ കലക്‌ടറായി ചുമതലയേൽക്കുകയാണെന്ന് രേണു രാജ്
'തന്നേക്കൊണ്ട് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾചെയ്തു'; വയനാട് കലക്‌ടറായി ചുമതലയേറ്റ് രേണുരാജ്
Updated on

കൽപ്പറ്റ: വയനാട് ജില്ലാ കലക്‌ടറായി രേണു രാജ് ചുമതലയേറ്റു. സ്ഥലം മാറ്റം സർക്കാർ ജീവനക്കാരെ സംബന്ധിച്ച് സ്വാഭാവികമായ കാര്യം മാത്രമാണ്. ബ്രഹ്മപുര വിഷയത്തിൽ തനിക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങളെല്ലാം ചെയ്തു. പിന്നാലെ വന്ന കലക്‌ടർ അത് ഭംഗിയായി പൂർത്തികരിക്കാൻ അദ്ദേഹത്തിന്‍റേതായ പങ്കുവഹിച്ചു. നിറഞ്ഞ മനസ്സോടെ വയനാടിന്‍റെ കലക്‌ടറായി ചുമതലയേൽക്കുകയാണെന്ന് രേണു രാജ് പറഞ്ഞു.

ബ്രഹ്മപുരം തീപിടുത്തം അണയ്ക്കുന്നതിനു ശ്രമങ്ങൾ നടക്കുന്നതിനിടെ കലക്‌ടറെ മാറ്റിയത് വിവാദമായിരുന്നു. വയനാട്ടിലേക്കാണ് രേണുരാജിനെ നിയമിച്ചത്. പകരം ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായ എൻ എസ് കെ ഉമേഷിനെ എറണാകുളം കലക്‌ടറായി നിയമിക്കുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com