'ജനങ്ങൾക്ക് വേണ്ടി സംസാരിക്കുമ്പോൾ വിമർശനത്തിന് വിധേയമാകുന്നു'

'തുടർച്ചയായി ദുരന്തവാർത്തകൾ കേൾക്കുമ്പോൾ മനസ് മടുക്കുന്നു'
'ജനങ്ങൾക്ക് വേണ്ടി സംസാരിക്കുമ്പോൾ വിമർശനത്തിന് വിധേയമാകുന്നു'

മലപ്പുറം: താനൂർ ദുരുന്തക്കേസിൽ അമിക്കസ് ക്യൂറിയായി അഡ്വ. വി എം ശ്യംകുമാറിനെ നിയമിച്ച് ഹൈക്കോടതി. ജനങ്ങൾക്ക് വേണ്ടി സംസാരിക്കുമ്പോൾ കോടതി വിമർശനത്തിന് വിധേയമാകുന്നു. കോടതിക്കു നേരെ ശക്തമായ സൈബർ ആക്രമണം നടത്തുന്നു. ഇതിൽ അഭിഭാഷർക്കും പങ്കുണ്ടെന്ന് കോടതി കുറ്റപ്പെടുത്തി. തുടർച്ചയായി ദുരന്തവാർത്തകൾ കേൾക്കുമ്പോൾ മനസ് മടുക്കുന്നുവെന്നും കോടതി പറഞ്ഞു.

ബോട്ടിൽ ആളെ ക‍യറ്റുന്നിടത്ത് എത്രപേരെ ക‍യറ്റാനാകുമെന്ന് എഴുതിവെയ്ക്കണമെന്നും കോടതി നിർദേശിച്ചു. താനൂർ ബോട്ടപകടത്തിന്‍റെ പ്രാഥമിക റിപ്പോർട്ട് ജില്ലാ കലക്‌ടർ കോടതിയിൽ സമർപ്പിച്ചപ്പോഴായിരുന്നു നിർദേശം. യാത്രയ്ക്ക് അനുമതിയുണ്ടായിരുന്നത് 22 പേർക്ക് മാത്രമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. അന്നേദിവസം യാത്രചെയ്തത് 37 പേരെന്നും മലപ്പുറം ജില്ലാ കലക്‌ടർ വി ആർ പ്രേംകുമാർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com