രക്ഷാപ്രവർത്തനം വൈകിയില്ല; കോട്ടയം മെഡിക്കൽ കോളെജ് അപകടത്തിൽ കലക്റ്റർ റിപ്പോർട്ട് നൽകി

ആരോഗ‍്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കാണ് കലക്റ്റർ റിപ്പോർട്ട് സമർപ്പിച്ചത്
collector submits investigation report in kottayam medical college accident

രക്ഷാപ്രവർത്തനം വൈകിയില്ല; കോട്ടയം മെഡിക്കൽ കോളെജ് അപകടത്തിൽ കലക്റ്റർ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

Updated on

കോട്ടയം: കോട്ടയം മെഡിക്കൽ കോളെജിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തെത്തുടർന്ന് തലയോലപ്പറമ്പ് സ്വദേശിനിയായ യുവതി മരിച്ച സംഭവത്തിൽ ജില്ലാ കലക്റ്റർ ആരോഗ‍്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. കലക്റ്റർ തിരുവനന്തപുരത്ത് നേരിട്ടെത്തിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. അപകടത്തിൽ രക്ഷാപ്രവർത്തനം വൈകിയില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

അതേസമയം, കെട്ടിടത്തിന്‍റെ ബലക്ഷയം സംബന്ധിച്ച് മുൻപ് ഔദ‍്യോഗിക റിപ്പോർട്ടുകൾ ഒന്നും തന്നെയില്ലായിരുന്നുവെന്നാണ് ജോൺ വി. സാമുവൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.

തലയോലപ്പറമ്പ് സ്വദേശിനിയായ ബിന്ദുവാണ് അപകടത്തിൽ മരിച്ചത്. ബിന്ദുവിന്‍റെ മരണം വ‍്യാപക പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com