കക്കാടംപൊയിൽ‌ കോഴിപ്പാറ വെള്ളച്ചാട്ടത്തിന് സമീപത്തെ കയത്തിൽ വിദ്യാർഥി മുങ്ങിമരിച്ചു

ലൈഫ് ഗാർഡ് ഭക്ഷണം കഴിക്കാൻ പോയ സമയത്തായിരുന്നു അപകടം
college student drowns at kakkadampoyil kozhippara waterfall

കക്കാടംപൊയിൽ‌ കോഴിപ്പാറ വെള്ളച്ചാട്ടത്തിന് സമീപത്തെ കയത്തിൽ വിദ്യാർഥി മുങ്ങിമരിച്ചു

Updated on

കോഴിക്കോട്: കക്കാടംപൊയിൽ‌ കോഴിപ്പാറ വെള്ളച്ചാട്ടത്തിന് സമീപത്തെ കയത്തിൽ വിദ്യാർഥി മുങ്ങിമരിച്ചു. കോഴിക്കോട് ചേവരമ്പലം സ്വദേശിയായ പി.കെ. സന്ദേശ് (20) ആണ് മരിച്ചത്. ദേവഗിരി കോളെജ് രണ്ടാം വർഷ വിദ്യാർഥിയായിരുന്നു.

ലൈഫ് ഗാർഡ് ഭക്ഷണം കഴിക്കാൻ പോയ സമയത്തായിരുന്നു അപകടം. അഴമേറിയ കയത്തിൽ ചാടിയ സന്ദേശ് താഴ്ന്ന് പോവുകയായിരുന്നു. നിലമ്പൂരിൽ നിന്നും അഗ്നിരക്ഷാ സേനയെത്തിയാണ് സന്ദേശിനെ പുറത്തെടുത്തത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com