ചരിത്ര പ്രസിദ്ധമായ കായൽ സമ്മേളനത്തെ ചില പുത്തൻ തലമുറക്കാർ വളച്ചൊടിക്കുന്നു - ധീവരസഭ

അയിത്തത്തിനെതിരെ പണ്ഡിറ്റ് കറുപ്പന്‍റെ നേതൃത്വത്തിൽ നടന്ന മഹത്തായ ഈ സമ്മേളനത്തിൽ നൂറുകണക്കിന് പുലയ സമുദായ അംഗങ്ങളായ കർഷകർ പങ്കെടുത്തു
ചരിത്ര പ്രസിദ്ധമായ കായൽ സമ്മേളനത്തെ ചില പുത്തൻ തലമുറക്കാർ വളച്ചൊടിക്കുന്നു - ധീവരസഭ
Updated on

ചരിത്ര പ്രസിദ്ധമായ കായൽ സമ്മേളനത്തെ വളച്ചൊടിക്കുന്ന ചില പുത്തൻ തലമുറക്കാർചരിത്ര യാഥാർഥ്യം മനസ്സിലാക്കണമെന്ന് ധീവരസഭ. അധസ്ഥിത വിഭാഗങ്ങളുടെ ഉദ്ധാരകനും സാമൂഹ്യ പരിഷ്കർത്താവും ആയ കവിതിലകൻ പണ്ഡിറ്റ് കെ.പി കറുപ്പൻ 1913 ഏപ്രിൽ മാസം ഇരുപത്തിയൊന്നാം തീയ്യതി കൊച്ചി കായലിൽ നടത്തിയ ചരിത്ര പ്രസിദ്ധമായ സമ്മേളനമാണ് കായൽ സമ്മേളനം.

പുലയ സമുദായ അംഗങ്ങളുടെ സമ്മേളനം നടത്തുന്നതിന് വേണ്ടി എറണാകുളം സെന്‍റ് ആൽബർട്സ് കോളെജ് മൈതാനം ആവശ്യപ്പെട്ടപ്പോൾ മൈതാനം അനുവദിക്കാൻ പറ്റില്ലെന്നും പുലയർ സംഘടിച്ചാൽ കൃഷിപ്പണിക്ക് ആളുകളെ കിട്ടാതെ വരും എന്ന മറുപടിയാണ് ബന്ധപ്പെട്ട അധികാരികൾ പണ്ഡിറ്റ് കെ.പി കറുപ്പന് നൽകിയത്. ഇതിൽ ക്ഷുഭിതനായ അദ്ദേഹം അടിച്ചമർത്തപ്പെട്ട പുലയ സമുദായ അംഗങ്ങളായ കർഷക തൊഴിലാളികളെ സംഘടിപ്പിച്ച് ഇന്നത്തെ മറൈൻ ഡ്രൈവ് കായലിൽ മണ്ണ് കോരുന്നതും മത്സ്യം പിടിക്കുന്നതുമായ വള്ളങ്ങൾ കൂട്ടിക്കെട്ടി വേദി ഉണ്ടാക്കി നടത്തിയ സമ്മേളനമാണ് ചരിത്ര പ്രസിദ്ധമായ കായൽ സമ്മേളനം.

ഈ സമ്മേളനത്തിന് അന്നത്തെ പുലയ സമുദായ നേതാക്കളായ കൃഷ്ണാദിയുടെയും,കെ പി വള്ളോന്‍റേയും,പി സി ചാഞ്ചന്‍റയും,കെ കെ കണ്ണൻ മാസ്റ്ററിന്‍റെയും സഹായവും സഹകരണവും പണ്ഡിറ്റ് കറുപ്പന് ലഭിച്ചു.അയിത്തത്തിനെതിരെ പണ്ഡിറ്റ് കറുപ്പന്‍റെ നേതൃത്വത്തിൽ നടന്ന മഹത്തായ ഈ സമ്മേളനത്തിൽ നൂറുകണക്കിന് പുലയ സമുദായ അംഗങ്ങളായ കർഷകർ പങ്കെടുത്തു. ഇത്തരത്തിൽ ചരിത്ര പ്രസിദ്ധമായ സമ്മേളനം നടത്തിയ പണ്ഡിറ്റ് കെ പി കറുപ്പൻ അനുസ്മരിക്കാൻ ആധുനിക നവോഥാന നായകർ തയ്യാറാവുന്നില്ലെന്ന് ധീവര സഭ അഭിപ്രായപ്പെട്ടു.

കൊച്ചി കായൽ സമ്മേളനത്തിന്‍റെ സ്മൃതിദിനമായ ഏപ്രിൽ 21ന് പണ്ഡിറ്റ് കറുപ്പൻ സ്മാരക ഹാളിൽ സംഘടിപ്പിച്ച കായൽ സമ്മേളനം സ്മൃതിദിനാചരണം കവി ചന്തിരൂർ ദിവാകരൻ ഉദ്‌ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറി കെ.കെ തമ്പി അധ്യക്ഷത വഹിച്ച ചടങ്ങിൽ സാംസ്കാരിക സഭ പ്രസിഡന്‍റ് പി എം എം സുഗതൻ സ്വാഗതം പറഞ്ഞു.ജില്ലാ പ്രസിഡന്‍റ് കെ വി സാബു,പി കെ കാർത്തികേയൻ, ടി കെ സോമനാഥൻ,പി എസ് ഷൈജു, എൻ കെ മോഹനൻ വിമല ശിവപ്രസാദ് എന്നിവർ ആശംസകൾ അർപ്പിച്ചു. മഞ്ജുള നടരാജൻ നന്ദിയും പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com