സാമുദായിക ഐക്യം അടഞ്ഞ അധ്യായം; വെള്ളാപ്പള്ളിയെ തള്ളി സുകുമാരൻ നായർ

പിന്മാറ്റത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും സുകുമാരൻ നായർ
Communal unity is a closed chapter

സുകുമാരൻ നായർ

Updated on

കോട്ടയം: സാമുദായിക ഐക്യം അടഞ്ഞ അധ്യായമെന്ന് സുകുമാരൻ നായർ. പിന്മാറ്റത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. ഡയറക്‌ടർ ബോർഡ് യോഗത്തിൽ തന്‍റെ അഭിപ്രായം പറഞ്ഞു. ഏകകണ്ഠമായി തീരുമാനം എടുത്തു. അതുകൊണ്ട് അതിൽ തർക്കമില്ല. ഐക്യം വേണമെന്ന ആവശ്യം വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ആകാമെന്ന് ഞാൻ മറുപടിയും പറഞ്ഞു. തുഷാർ വെള്ളാപ്പള്ളിയും വിളിച്ചു.മൂന്നു ദിവസത്തിനുള്ളിൽ വരാമെന്ന് പറഞ്ഞു.

എൻഡിഎയുടെ നേതാവായതിനാൽ വരേണ്ടെന്ന് പറഞ്ഞതായും സുകുമാരൻ നായർ പറഞ്ഞു.

തുഷാറിനെ തീരുമാനിച്ചതിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടെന്ന് വിശ്വസിക്കുന്നു. താൻ വിചാരിച്ചാൽ പത്മഭൂഷണൻ എപ്പേഴെ കിട്ടിയാനെ, സൗഹാർദ്ദം മതിയെന്നും രണ്ട് ധ്രുവത്തിലുള്ളവർ ഐക്യമുണ്ടാകില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. ഡയറക്‌ടർ ബോർഡ് വിളിച്ചു കൂട്ടി തന്‍റെ അഭിപ്രായവും തീരുമാനവും പ്രമേയമായി ഡയറക്‌ടർ ബോർഡിൽ അവതരിപ്പിച്ചു. യോഗത്തിൽ ആരും തന്‍റെ പ്രമേയത്തെ എതിർത്തില്ല. എല്ലാവരും അംഗീകരിച്ചു. എല്ലാസംഘടനകളുമായി നല്ല ബന്ധം തുടരുമെന്നും സുകുമാരൻ നായർ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com