മതവിദ്വേഷം പ്രചരണം; തൃശ്ശൂരിൽ അസം സ്വദേശി അറസ്റ്റിൽ

അറസ്റ്റിലായത് റോഷിദുൾ ഇസ്ലാം
communal violence , assames arrest

തൃശ്ശൂരിൽ അസം സ്വദേശി അറസ്റ്റിൽ

Updated on

തൃശൂർ: മതവിദ്വേഷം പടർത്തുന്ന പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച അസം സ്വദേശിയെ കയ്പമംഗലത്ത് പൊലീസ് അറസ്റ്റ് ചെയ്തു. അസം മോറിഗോൺ സ്വദേശിയായ റോഷിദുൾ ഇസ്ലാം (25) ആണ് അറസ്റ്റിലായത്. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്.

രണ്ട് വർഷത്തോളമായി ചെന്ത്രാപ്പിന്നി ഭാഗത്തെ ഒരു പന്തൽ നിർമ്മാണക്കമ്പനിയിൽ ജോലിക്കാരനാണ് ഇയാൾ.

പൊലീസ് നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്. ബംഗ്ലാദേശിലുള്ള ഇയാളുടെ അമ്മാവനുമായി ഫോൺ വഴിയും, പാകിസ്ഥാനിലുള്ള ചില വ്യക്തികളുമായി ഫെയ്‌സ് ബുക്ക് മെസഞ്ചർ വഴിയും ഇയാൾ നിരന്തരം ബന്ധപ്പെട്ടിരുന്നതായും പാക്കിസ്ഥാനിൽ നിന്നും മാരക പ്രഹര ശേഷിയുള്ള എകെ 47 തോക്കുകൾ വാങ്ങുന്നതിനുള്ള ശ്രമങ്ങൾ നടത്തിയതായും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com