
കോഴിക്കോട്: മുക്കം കമ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ 40 ദിവസം മുൻപ് ഉദ്ഘാടനം ചെയ്ത ഐസലേഷൻ വാർഡിന്‍റെ സീലിങ് തകർന്നുവീണു. ഐസലേഷൻ വാർഡ് കെട്ടിടത്തിന്‍റെ മുൻവശത്തെ സിലീങ്ങാണ് തകർന്നത്.
1.89 കോടി രൂപ കിഫ്ബി ഫണ്ട് ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചതും ഫർണിച്ചർ ഉൾപ്പെടെയുള്ള സാധനങ്ങൾ വാങ്ങിയതും. ഫെബ്രുവരി 16 ന് മുഖ്യമന്ത്രി ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തെങ്കിലും ഇതുവരെ പ്രവർത്തനം ആരംഭിച്ചിരുന്നില്ല. തൃശൂർ ഡിസ്ട്രിക്റ്റ് ലേബർ കോൺട്രാക്റ്റ് സൈസൈറ്റിയാണ് നിർമാണം പൂർത്തിയാക്കിയത്.