കാരുണ്യമാണ് നമ്മളെ യഥാർഥത്തിൽ മനുഷ്യനാക്കുന്നത്: അമൃതാനന്ദമയി

ഇടപ്പള്ളി ബ്രഹ്മസ്ഥാന മഹോത്സവത്തിന് ഭക്തി നിർഭരമായ തുടക്കം.
Compassion is what makes us truly human: Amritanandamayi

കാരുണ്യമാണ് നമ്മളെ യഥാർഥത്തിൽ മനുഷ്യനാക്കുന്നത്: അമൃതാനന്ദമയി

Updated on

കൊച്ചി: ഒരു നിമിഷത്തേക്കെങ്കിലും മറ്റുള്ളവർക്ക് സന്തോഷം പകരാൻ നമുക്ക് കഴിഞ്ഞാൽ അത്രകണ്ട് നമ്മുടെ ജീവിതം ധന്യമാകുമെന്ന് മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു. കാരുണ്യമാണ് നമ്മളെ യഥാർഥത്തിൽ മനുഷ്യനാക്കുന്നത്. കാരുണ്യം ഒരാവശ്യമാണ് ആഡംബരമല്ല എന്ന് എല്ലാവരും എപ്പോഴും ഓർക്കണം. കാരുണ്യമില്ലാത്ത സമൂഹത്തിന്‍റെ നിലനിൽപ്പുതന്നെ അപകടത്തിലാണ്. എന്നും അമ്മ പറഞ്ഞു. ഇടപ്പളളി ബ്രഹ്മസ്ഥാന വാർഷിക മഹോത്സവത്തിന് തുടക്കം കുറിച്ചു അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അമൃതാനന്ദമയി.

വിശിഷ്ടാതിഥിയായി പങ്കെടുത്ത സാഹിത്യകാരൻ അമൃതകീർത്തി സി. രാധാകൃഷ്ണൻ വിശിഷ്ടാതിഥിയായിരുന്നു. എറണാകുളം സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ, എൻ പി ഓയൽ ഡയറക്ടർ ദൂവുരി ശേഷഗിരി, സംഗീതജ്ഞൻ രാഹുൽ രാജ്

എറണാകുളം ഡിഎഫ്ഒ മനു സത്യൻ, തന്ത്രവിദ്യപീഠം എക്സിക്യൂട്ടീവ് ഡയറക്ടർ ഗോപാലകൃഷ്ണൻ കുഞ്ഞി, സംസ്കൃത ഭാരതി ദേശീയ സെക്രട്ടറി ഡോ. പി നന്ദകുമാർ. നിർമ്മൽ ജ്യോതി പബ്ലിക് സ്കൂൾ ചെയർമാൻ, ഗോപാൽ കെ നായർ, ‌രണജിത്ത് കാഞ്ചിലാൽ എന്നിവർ ആദരിച്ചു.

അമൃതവർഷിണി 2026 സുവനീർ സി. രാധാകൃഷ്ണൻ എറണാകുളം സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന് നൽകി പ്രകാശനം ചെയ്തു.

എറണാകുളം ജില്ലയിലെ രജിസ്റ്റർ ചെയ്ത അമൃതശ്രീ അംഗങ്ങൾക്കുള്ള സാരിവിതരണവും ചടങ്ങിൽ നടന്നു. തുടർന്ന് ധ്യാനം ഭജന ദർശനം എന്നിവയും നടന്നു. പ്രകൃതിക്ഷോഭങ്ങൾ, സാമ്പത്തിക പ്രതിസന്ധികൾ എന്നിവ നേരിടുന്ന സാധാരണക്കാരായ സ്ത്രീകളെ തൊഴിൽ പരിശീലനങ്ങളിലൂടെയും സാമ്പത്തിക സഹായങ്ങളിലൂടെയും മുന്നോട്ട് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് മാതാ അമൃതാനന്ദമയി മഠം അമൃതശ്രീ പദ്ധതി ആരംഭിച്ചത്. ജില്ലയ്ക്ക് അകത്ത് നിന്നും പുറത്ത് നിന്നുമായി ആയിരങ്ങൾ ഒത്തു കൂടുന്ന അമൃതോത്സവത്തിൽ പങ്കെടുക്കുന്നവർക്കായി സൗജന്യ ഭക്ഷണം അടക്കം എല്ലാ സൗകര്യങ്ങളും ബ്രഹ്മസ്ഥാനത്ത് ഒരുക്കിയിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com