

വി. ശിവൻകുട്ടി
തിരുവനന്തപുരം: തിരുവനന്തപുരം നേമത്ത് ഇത്തവണ മത്സരം കടുക്കുമെന്ന് ഉറപ്പാണ്. എൽഡിഎഫിനായി ഇത്തവണ അങ്കത്തിലിറങ്ങുക വി. ശിവൻകുട്ടിയാകും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ നേമത്തെ സ്ഥാനാർഥിത്വം സ്വയം പ്രഖ്യാപിച്ചിട്ടുണ്ട്.
കെ.എസ്. ശബരിനാഥിനെ മത്സരിപ്പിക്കാനാണ് യുഡിഎഫിൽ ആലോചന നടക്കുന്നതെന്നാണ് വിവരം.
നേമത്ത് സ്ഥാനാർഥിത്വം തീരുമാനിക്കേണ്ടത് പാർട്ടിയാണ്, അല്ലാതെ സ്വയം പ്രഖ്യാപിക്കാറില്ലെന്ന് വി. ശിവൻകുട്ടി പറഞ്ഞു. നേമത്ത് രണ്ട് പ്രാവശ്യം ജയിച്ചു. ഒരു പ്രാവശ്യം പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു