
കൊച്ചി: എക്സൈസ് കായികമേളക്കിടെ (Excise Sports Festival) മത്സരാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു. പാലക്കാട് എക്സൈസ് ഇന്‍റലിജൻസ് പ്രീവന്‍റീവ് ഓഫീസർ വേണുകുമാർ (53) ആണ് മരിച്ചത്.
രാവിലെ നടന്ന 800 മീറ്റർ നടത്ത മത്സരത്തിനുശേഷം ഗ്രൗണ്ടിൽ നിന്നിരുന്ന വേണുകുമാർ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എക്സൈസ് കായിക മേള നിർത്തിവെച്ചു.