നടൻ ഷൈനിനെതിരായ പരാതി: ഫെഫ്ക ഇടപെട്ടത് ശരിയായില്ലെന്ന് റാണി ശരൺ

ഒരു ഗ്രൂപ്പ് എന്നത് സംഘടനയിലെ ആളുകൾ സംസാരിക്കുന്ന ഇടമാണ്. അവിടെ പറഞ്ഞ കാര്യം പുറത്തു വരുന്നത് ഒട്ടും സ്വീകാര്യമല്ലെന്നും റാണി വ്യക്തമാക്കി.
Complaint against actor Shine: Rani Sharan says FEFKA's intervention was wrong

റാണി ശരൺ

Updated on

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയ്‌ക്കെതിരേ നടി വിൻസി അലോഷ്യസ് നൽകിയ പരാതിയിൽ സിനിമയുടെ ആഭ്യന്തര കമ്മിറ്റി റിപ്പോർട്ട് പുറത്ത് വരാതെ ഫെഫ്ക ഇടപെടൽ നടത്തിയത് ശരിയായില്ലെന്ന് ഫിലിം ചേംബർ മോണിറ്ററിങ് കമ്മിറ്റിയംഗം റാണി ശരൺ.

ഒരു ഗ്രൂപ്പ് എന്നത് സംഘടനയിലെ ആളുകൾ സംസാരിക്കുന്ന ഇടമാണ്. അവിടെ പറഞ്ഞ കാര്യം പുറത്തു വരുന്നത് ഒട്ടും സ്വീകാര്യമല്ലെന്നും റാണി വ്യക്തമാക്കി.

ആഭ്യന്തര കമ്മിറ്റിയുടെ മൊഴിയെടുപ്പ് നടന്നുകൊണ്ടിരിക്കെ, അതിന്‍റെ റിപ്പോർട്ട് കിട്ടാതെ അതെക്കുറിച്ച് പൊതു ഇടത്തിൽ സംസാരിക്കരുത് എന്നാണ് മനസിലാക്കിയിട്ടുളളതെന്നും റാണി പറഞ്ഞു.

ഷൈൻ ടോം ചാക്കോയെ മാറ്റിനിർത്തുക എന്നാൽ സിനിമയിൽ നിന്ന് ഇല്ലാതാക്കുകയെന്ന അർഥമില്ലെന്നും റാണി.

ഒരുപാട് കഴിവുള്ള ആളാണ് ഷൈൻ. അതിലേക്ക് തിരിച്ചുവരാനുള്ള സമയം കൊടുക്കണമെന്നുതന്നെയാണ് ആ​ഗ്രഹമെന്നും റാണി ശരൺ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com