മാർക്സിസ്റ്റ് ആശയങ്ങളുടെ അതിപ്രസരം; കാലിക്കറ്റ് സർവകലാശാല സിലബസിനെതിരേ പരാതി

മുസ്‌ലിം ലീഗ് സിൻഡിക്കേറ്റ് അംഗം റഷീദ് അഹമ്മദാണ് വൈസ് ചാൻസിലർക്ക് പരാതി നൽകിയത്
Excessive spread of Marxist ideas; Complaint against Calicut University syllabus

മാർക്സിസ്റ്റ് ആശയങ്ങളുടെ അതിപ്രസരം; കാലിക്കറ്റ് സർവകലാശാല സിലബസിനെതിരേ പരാതി

Updated on

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിലെ ബിഎ മലയാളം സിലബസിൽ കമ്മ‍്യൂണിസ്റ്റ്- മാർക്സിസ്റ്റ് ആശ‍യങ്ങളുടെ അതിപ്രസരമുണ്ടെന്ന് ചൂണ്ടിക്കാട്ടി വൈസ് ചാൻസിലർക്ക് പരാതി. മുസ്‌ലിം ലീഗ് സിൻഡിക്കേറ്റ് അംഗം റഷീദ് അഹമ്മദാണ് പരാതി നൽകിയത്.

ഇടത് സർക്കാരുകളുടെ കാലത്തുള്ള നേട്ടങ്ങളെക്കുറിച്ചാണ് കേരള ചരിത്രം പാഠഭാഗത്ത് പഠിപ്പിക്കുന്നതെന്നും ഇടതുപക്ഷ സംഘടന നേതാക്കളുടെ പുസ്തകങ്ങൾ മാത്രമാണ് റഫറന്‍സിനായി ഉൾപ്പെടുത്തിയിരിക്കുന്നതെന്നുമാണ് ആരോപണം. നിലവിലെ സിലബസ് ഭേദഗതി ചെയ്യണമെന്നാണ് ലീഗ് സിൻഡിക്കേറ്റ് അംഗം നൽകിയ പരാതിയിൽ ആവശ‍്യപ്പെട്ടിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com