'വീട്ടിലെ വോട്ടിൽ' സിപിഎമ്മിനെതിരേ വീണ്ടും പരാതി

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ പൊലീസ് കമ്മിഷണർക്ക് കലക്റ്റർ നിർദേശം നൽകി.
Representative image
Representative image

കണ്ണൂര്‍: പേരാവൂരില്‍ 106 വയസുകാരിയെ നിര്‍ബന്ധിച്ച് വോട്ടുചെയ്യിച്ചെന്നു സിപിഎമ്മിനെതിരെ പരാതിയുമായി യുഡിഎഫ്. സിപിഎം ബംഗ്ലകുന്ന് ബ്രാഞ്ച് അംഗം ഷൈമയ്ക്കെതിരേയാണ് പരാതി. ദൃശ്യങ്ങള്‍ സഹിതം മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് യുഡിഎഫ് പരാതി നല്‍കി. നേരത്തേ, കണ്ണൂർ കല്യാശ്ശേരിയിലും വീട്ടിലെ വോട്ടിൽ സിപിഎം ബൂത്ത് ഏജന്‍റ് ഇടപെട്ടതായി പരാതി ഉയർന്നിരുന്നു. 92 വയസുകാരി വോട്ട് ചെയ്യുമ്പോൾ പാർട്ടി ചിഹ്നം ചൂണ്ടിക്കാണിച്ച സിപിഎം ബൂത്ത് ഏജന്‍റിനും അതു തടയാതിരുന്ന 4 പോളിങ് ഉദ്യോഗസ്ഥർക്കും വീഡിയോഗ്രാഫർക്കുമെതിരേ പരാതിയെത്തുടർന്ന് പൊലീസ് കേസെടുത്തു. പരാതിയുള്ള വോട്ട് അസാധുവാക്കുമെന്നും റീപോളിങ് പറ്റില്ലെന്നും കാസർഗോഡ് കലക്റ്റർ കെ. ഇൻപശേഖർ അറിയിച്ചു.

കോഴിക്കോട് പെരുവയലിൽ ആളുമാറി വോട്ടുചെയ്തെന്ന പരാതിയുമായി ബന്ധപ്പെട്ട് നാല് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ജില്ലാ കലക്റ്റർ സസ്പെൻഡ് ചെയ്തു. 2 പോളിങ് ഓഫിസർമാർ, മൈക്രോ ഒബ്സർവർ, ബിഎൽഒ എന്നിവർക്കാണ് സസ്പെൻഷൻ. തിരിച്ചറിയൽ കാർഡ് പരിശോധിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ പൊലീസ് കമ്മിഷണർക്ക് കലക്റ്റർ നിർദേശം നൽകി.

ഒരേ പേരുകാരായ രണ്ട് സ്ത്രീകളിൽ വോട്ടർ പട്ടികയിൽ പേരില്ലാത്ത ആളെക്കൊണ്ട് ഓപ്പൺ വോട്ട് ചെയ്യിച്ചു എന്നാണ് പരാതി. കോഴിക്കോട് കുന്നമംഗലം മണ്ഡലത്തിൽപ്പെട്ട പെരുവയലിലെ 84ാം ബൂത്തിലാണ് വീട്ടിൽ നടന്ന വോട്ടെടുപ്പിൽ ഉദ്യോഗസ്ഥർ ക്രമക്കേട് നടത്തിയെന്ന് എൽഡിഎഫ് പരാതി ഉന്നയിച്ചത്. പായമ്പുറത്ത് ജാനകിയമ്മക്ക് പകരം കൊടശേരി ജാനകിയമ്മയെ കൊണ്ടാണ് വോട്ട് ചെയ്യിച്ചത്. ഉദ്യോഗസ്ഥർക്കെതിരേ നടപടി ആവശ്യപ്പെട്ടാണ് എൽഡിഎഫ് പരാതി നൽകിയത്.

Trending

No stories found.

Latest News

No stories found.