കോഴി കൂവാതിരിക്കാൻ കൗൺസിലർക്ക് എന്ത് ചെയ്യാനാകും!! ഷൊർണൂർ നഗരസഭയ്ക്ക് തലവേദനയായി പൂവൻ കോഴി

കോഴി കൂവാതിരിക്കാൻ കൗൺസിലർക്ക് എന്ത് ചെയ്യാനാകും, ഭരണപക്ഷവും പ്രതിപക്ഷവും ചൂടുള്ള ചർച്ചകൾ നടത്തി
complaint against hen in palakkad
ഷൊർണൂർ നഗര സഭയ്ക്ക് തലവേദനയായി പൂവൻ കോഴിrepresentative image
Updated on

പാലക്കാട്: പാലക്കാട് ഷൊർണൂർ നഗര സഭയിലെ ഇപ്പോഴത്തെ ചർച്ചവിഷയം പൂവൻ കോഴിയാണ്. പൂവൻ കോഴിക്കെതിരേ വീട്ടമ്മ പരാതിയുമായെത്തിയതെടെയാണ് വിഷയം ചർച്ചയാവുന്നത്. അയൽവാസിയുടെ കോഴി കാരണം ഉറങ്ങാനാവുന്നില്ലെന്നാണ് വീട്ടമ്മയുടെ പരാതി. മാത്രമല്ല പൂവൻ കോഴിയുടെ കൂവൽ ശബ്ദമലിനീകരണത്തിനു കാരണമാവുന്നു എന്നും വീട്ടമ്മയുടെ പരാതിയിലുണ്ട്.

അതിരാവിലെ കോഴി കൂവി തുടങ്ങും, ഇത് മൂലം ശരിയായ ഉറക്കം കിട്ടുന്നില്ല. കൂട് വൃത്തിയായി സൂക്ഷിക്കുന്നുമില്ല ഇതൊക്കെയാണ് പാലക്കാട് ഷൊർണൂർ വാർഡ് കൗൺസിലിന് മുന്നിലെത്തിയ വീട്ടമ്മയുടെ പരാതി.

കൂട് വൃത്തിയാക്കുന്ന കാര്യം നഗരസഭ ആരോഗ്യവിഭാഗം ഏറ്റെടുത്തു. പക്ഷെ കോഴിയുടെയും ഉറക്കത്തിന്‍റേയും കാര്യത്തിൽ അപ്പോഴും പരിഹാരമായില്ല. കോഴി കൂവാതിരിക്കാൻ കൗൺസിലർക്ക് ഏത് ചെയ്യാനാകും, ഭരണപക്ഷവും പ്രതിപക്ഷവും ചൂടുള്ള ചർച്ചകൾ നടത്തി. തുടർന്ന് സ്ഥലത്ത് ചെന്ന് വിഷയം പഠിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യ വിഭാഗത്തോട് അധ്യക്ഷൻ ആവശ്യപ്പെട്ടു.

Trending

No stories found.

Latest News

No stories found.