ശൈലജയെ സാമൂഹിക മാധ്യമത്തിലൂടെ അപമാനിച്ചെന്ന പരാതി; മുസ്ലിം നേതാവിനെതിരെ കേസ്

മങ്ങാട് സ്നേഹതീരം എന്ന വാട്സ്ആപ് ഗ്രൂപ്പിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്
KK Shailaja
KK ShailajaFile
Updated on

കൊല്ലം: വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കെ ശൈലജയ്ക്കെതിരെ വ്യാജപ്രചരണം നടത്തി അപമാനിച്ച സംഭവത്തിൽ മുസ്ലിം നേതാവിനെതിരെ കേസ്. മുസ്ലീംലീഗ് ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറിയും ന്യൂമാഹി പഞ്ചായത്ത് അംഗവുമായ ടി.എച്ച് അസ്ലമിനെതിരെയാണ് കേസ്.

മുസ്ലീം ജനവിഭാഗം ആകെ വർഗീയവാദികൾ ആണെന്ന് ശൈലജ പറയുന്ന രീതിയിലുള്ള വ്യാജ വീഡിയോ പങ്കുവെച്ച് നാട്ടിൽ ലഹളയുണ്ടാക്കാൻ ശ്രമിച്ചു എന്നാണ് കേസ്. മങ്ങാട് സ്നേഹതീരം എന്ന വാട്സ്ആപ് ഗ്രൂപ്പിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com