ജനങ്ങൾക്കിടയിൽ വിദ്വേഷം പടർത്താൻ ശ്രമിച്ചു; സുരേഷ് ഗോപിക്കെതിരെ ആലുവ പൊലീസിൽ പരാതി

ശിവരാത്രി മഹോത്സവവുമായി ബന്ധപ്പെട്ട് ആലുവ മണപ്പുറത്തു വച്ചു നടത്തിയ പ്രസംഗത്തിലായിരുന്നു സുരേഷ് ഗോപിയുടെ വിവാദ പരാമർശം
ജനങ്ങൾക്കിടയിൽ വിദ്വേഷം പടർത്താൻ ശ്രമിച്ചു; സുരേഷ് ഗോപിക്കെതിരെ ആലുവ പൊലീസിൽ പരാതി
Updated on

ആലുവ: അവിശ്വാസികൾക്കെതിരായ പരാമർശത്തിൽ നടൻ സുരേഷ് ഗോപിക്കെതിരെ പൊലീസിൽ പരാതി. ആലപ്പുഴ സ്വദേശിയായ സുഭാഷ് എം തീക്കാടനാണ് നടനെതിരെ പരാതി നൽകിയത്. ജനങ്ങൾക്കിടയിൽ വിദ്വേഷം പടർത്താൻ ശ്രമിച്ചു, അവിശ്വാസികൾക്കെതിരായ കലാപത്തിന് ആഹ്വാനം ചെയ്തു തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് പരാതി.

നടനെതിരെ ആലുവ പൊലീസിലാണ് പരാതി നൽകിയിരിക്കുന്നത്. ശിവരാത്രി മഹോത്സവവുമായി ബന്ധപ്പെട്ട് ആലുവ മണപ്പുറത്തു വച്ചു നടത്തിയ പ്രസംഗത്തിലായിരുന്നു സുരേഷ് ഗോപിയുടെ വിവാദ പരാമർശം. ഈ പരാമർശം സമൂഹമാധ്യമങ്ങളിലും പൊതു സമൂഹത്തിലുമടക്കം വിവാദങ്ങൾക്ക് വഴി വച്ചിരുന്നു. എന്നാൽ തന്‍റെ പരാമർശം തെറ്റായി വ്യാഖ്യാനിച്ചതാണെന്നാണ് സുരേഷ് ഗോപിയുടെ പ്രതികരണം

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com