ഹെൽമറ്റ് വെയ്ക്കാതെ യാത്ര ചെയ്തതിന് ട്രാവലർ ഉടമയ്ക്ക് പിഴ!

ദൃശത്തിലുള്ളത് താനല്ലെന്നും മറ്റൊരു വാഹനത്തിന്‍റെ നിയമലംഘനത്തിന് പിഴയടയ്ക്കുന്നത് ഒഴിവാക്കിത്തരണമെന്നാവശ്യപ്പെട്ട് പരാതി നൽകി
ഹെൽമറ്റ് വെയ്ക്കാതെ യാത്ര ചെയ്തതിന് ട്രാവലർ ഉടമയ്ക്ക് പിഴ!
Updated on

തൃശൂർ: ഹെൽമറ്റ് വെയ്ക്കാതെ ബൈക്കിൽ യാത്ര ചെയ്തതിന് പിഴ ലഭിച്ചത് ട്രാവലർ ഉടമയ്ക്ക്. ഒറ്റപ്പാലം സ്വദേശിയായ സുനിഷ് മേനോനാണ് ട്രാഫിക് പൊലീസിന്‍റെ നോട്ടീസ് കിട്ടിയത്. എന്നാൽ ദൃശത്തിലുള്ളത് താനല്ലെന്നും മറ്റൊരു വാഹനത്തിന്‍റെ നിയമലംഘനത്തിന് പിഴയടയ്ക്കുന്നത് ഒഴിവാക്കിത്തരണമെന്നാവശ്യപ്പെട്ട് സുനിഷ് മേനോൻ പരാതി നൽകി.

പാലക്കാട് കസബ പൊലീസ് സ്റ്റേഷനിലെത്തി 1000 രൂപ പിഴ ഒടുക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. ക്യാമറ ചിത്രത്തിൽ ഇരുചക്രവാഹനത്തിന്‍റെ നമ്പറും പിഴയടക്കാൻ പറയുന്ന ഭാഗത്ത് സുനിഷീന്‍റെ ട്രാവലറിന്‍റെ രജിസ്ട്രേഷൻ നമ്പറും ഒപ്പം നിർത്താതെ പോയെന്ന രീതിയിലുള്ള നിയമലംഘനവുമാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com