അപകടകരമായി ബസ് ഓടിച്ചതിന് ഡ്രൈവറെ ചോദ‍്യം ചെയ്തു; മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ പൊലീസ് മർദിച്ചതായി പരാതി

മാർച്ച് 20ന് കോട്ടയം ഏറ്റുമാനൂർ ബസ് സ്റ്റാൻഡിലായിരുന്നു സംഭവം
complaint alleges that police beat mentally challenged youth kottayam

അപകടകരമായി ബസ് ഓടിച്ച ഡ്രൈവറെ ചോദ‍്യം ചെയ്തു; മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ പൊലീസ് മർദിച്ചതായി പരാതി

file
Updated on

കോട്ടയം: മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ പൊലീസ് മർദിച്ചതായി പരാതി. മാർച്ച് 20ന് കോട്ടയം ഏറ്റുമാനൂർ ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. അപകടകരമായി ബസ് ഓടിച്ചതിന് ഡ്രൈവറെ ചോദ‍്യം ചെയ്തതിന്‍റെ പേരിലാണ് യുവാവിനെ മർദിച്ചതെന്നാണ് വിവരം.

പ്രശ്നം ചേദിച്ചറിയാതെ യുവാവിനെ പൊലീസ് ബസ് സ്റ്റാൻഡിൽ വച്ചു തന്നെ മർദിച്ചതായാണ് പരാതി. സംഭവത്തിനിടെ യുവാവിന്‍റെ ഫോൺ തല്ലി തകർത്തെന്നും ഹെൽമറ്റ് വലിച്ചെറിഞ്ഞുവെന്നും കുടുംബം പറയുന്നു.

ഇതോടെ യുവാവിന്‍റെ മാനസിക നില വീണ്ടും താളം തെറ്റിയെന്നാണ് കുടംബത്തിന്‍റെ ആരോപണം. മുൻ പൊലീസ് ഉദ‍്യോഗസ്ഥന്‍റെ മകൻ കൂടിയാണ് മർദനത്തിനിരയായ യുവാവ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com