
ആലപ്പുഴയിൽ നാലാം ക്ലാസുകാരിയെ രണ്ടാനമ്മ ക്രൂരമായി മർദിച്ചതായി പരാതി
file image
ആലപ്പുഴ: ആലപ്പുഴ നൂറനാട് നാലാം ക്ലാസ് വിദ്യാർഥിയെ രണ്ടാനമ്മ ക്രൂരമായി മർദിച്ചതായി പരാതി. സ്കൂളിലെത്തിയ വിദ്യാർഥിയുടെ മുഖത്ത് മർദനമേറ്റതിനെ പാടുകൾ കണ്ട് അധ്യാപിക ചോദിച്ചപ്പോഴാണ് കുട്ടി കാര്യം പറഞ്ഞത്. തുടർന്ന് സ്കൂൾ അധികൃതർ പൊലീസിൻ വിവരമറിയിക്കുകയായിരുന്നു. കുട്ടിയുടെ മൊഴിയെടുത്ത നൂറനാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സ്കൂൾ അധികൃതർ ബാലാവകാശ കമ്മിഷനിലും പാരാതി നൽകിയിട്ടുണ്ട്.
കുട്ടിയുടെ അടുത്തു നിന്നും കണ്ടെത്തിയ നോട്ട് ബുക്കിൽ രണ്ടാനമ്മയുടെയും അച്ഛന്‍റെയും ക്രൂരത വിവരിക്കുന്നുണ്ട്. ഒരിക്കൽ പ്ലേറ്റ് മറന്നു വച്ചതിന് രണ്ടാനമ്മ ക്രൂരമായി മർദിച്ചെന്ന് നോട്ട് ബുക്കിൽ കുട്ടി എഴുതിയിട്ടുണ്ട്. രണ്ടാനമ്മയെയും അച്ഛനെയും കസ്റ്റഡിയിലെടുക്കാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു.