ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചുവെന്ന് പരാതി; കെഎസ്‌യു നേതാക്കൾക്കെതിരേ കേസ്

കെഎസ്‍യു സംസ്ഥാന ജനറൽ സെക്രട്ടറി ആഷിഖ് ബൈജുവാണ് പരാതി നൽകിയത്
Complaint filed against KSU leaders for trying to extort money through threats

ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചുവെന്ന് പരാതി; കെഎസ്‌യു നേതാക്കൾക്കെതിരേ കേസ്

Updated on

കൊല്ലം: കെഎസ്‌യു നേതാക്കൾ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് സംസ്ഥാന ഭാരവാഹി പൊലീസിൽ പരാതി നൽകി. കെഎസ്‍യു സംസ്ഥാന ജനറൽ സെക്രട്ടറി ആഷിഖ് ബൈജുവാണ് പരാതി നൽകിയത്. തുടർന്ന് കൊല്ലം ഇരവികുളം പൊലീസ് കേസെടുക്കുകയായിരുന്നു.

കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് യദു കൃഷ്ണൻ, കൊല്ലം ജില്ലാ പ്രസിഡന്‍റ് അൻവർ എന്നിവർക്കെതിരേയാണ് ജാമ‍്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്.

ഒരു സ്ത്രീയെയും തന്നെയും ബന്ധിപ്പിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്നായിരുന്നു ആഷിഖിന്‍റെ പരാതി. എന്നാൽ ആരോപണം തള്ളി യദുകൃഷ്ണൻ രംഗത്തെത്തി. ഗൂഢാലോചനയാണെന്നും മാനനഷ്ട കേസ് ഫയൽ ചെയ്യുമെന്നും യദു വ‍്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com