
കൈരളി റിപ്പോർട്ടർ സുലേഖ ശശികുമാർ, രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: മാധ്യമ പ്രവർത്തകയെ അധിക്ഷേപിച്ച സംഭവത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരേ പരാതി. അധിക്ഷേപിക്കപ്പെട്ട കൈരളി ന്യൂസ് റിപ്പോർട്ടർ സുലേഖ ശശികുമാറാണ് പരാതിക്കാരി. ജോലി തടസപ്പെടുത്തി, ഭീഷണിപ്പെടുത്തി, അധിക്ഷേപിച്ചു എന്നിങ്ങനെയാണ് ആരോപണങ്ങൾ. ഡിജിപിക്കു നൽകിയ പരാതി ജില്ലാ പൊലീസ് മേധാവിക്കു കൈമാറി.
സെപ്റ്റംബർ 21ന് ശിവഗിരിയിൽ വച്ചാണ് കൈരളി ന്യൂസ് റിപ്പോർട്ടർ സുലേഖ ശശികുമാറിനെ രാജീവ് ചന്ദ്രശേഖർ അധിക്ഷേപിച്ചത്. തിരുവനന്തപുരം ബിജെപി കൗൺസിലർ അനിൽ കുമാറിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് രാജീവ് ചന്ദ്രശേഖറിനോട് ചോദ്യം ചോദിച്ചപ്പോൾ ക്ഷുഭിതനായി സംസാരിക്കുകയായിരുന്നു.
"നിങ്ങളോട് ആരാ പറഞ്ഞത്, നിങ്ങൾ ഏതു ചാനല, മതി, അവിടെ ഇരുന്നാമതി, നീ നിന്നാ മതി അവിടെ, നീ ചോദിക്കരുത്, നിങ്ങൾ ചോദിക്കരുത്, ഞാൻ മറുപടി തരില്ല." എന്ന തരത്തിലുളള പ്രതികരണമായിരുന്നു സുലേഖയോട് രാജീവ് ചന്ദ്രശേഖർ നടത്തിയത്.