കുട്ടികളെ പുകവലിക്കാൻ പ്രോത്സാഹിപ്പിക്കുന്നു; സജി ചെറിയാനെതിരേ ഗവർണർക്കും ചീഫ് ജസ്റ്റിസിനും പരാതി

മന്ത്രിക്കെതിരേ കോടതിയലക്ഷ‍്യത്തിന് കേസെടുക്കണമെന്നുമാണ് പരാതി
Complaint filed against Saji Cherian for encouraging children to smoke to the Governor and Chief Justice
കുട്ടികളെ പുകവലിക്കാൻ പ്രോത്സാഹിപ്പിക്കുന്നു; സജി ചെറിയാനെതിരേ ഗവർണർക്കും ചീഫ് ജസ്റ്റിസിനും പരാതി
Updated on

തൃശൂർ: മന്ത്രി സജി ചെറിയാനെതിരേ ഗവർണർക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും പരാതി നൽകി കെപിസിസി സെക്രട്ടറിയും തൃശൂർ കോർപറേഷൻ കൗൺസിലറുമായ ജോൺ ഡാനിയേൽ. മന്ത്രിയുടെ പ്രസ്താവന കുട്ടികളെ പുകവലിക്കാൻ പ്രോത്സാഹിപ്പിക്കുന്നതാണെന്നും മന്ത്രിക്കെതിരേ കോടതിയലക്ഷ‍്യത്തിന് കേസെടുക്കണമെന്നുമാണ് പരാതി.

2003 ൽ‌ പാർലമെന്‍റ് പാസാക്കിയ കോടതി നിയമത്തെ വെല്ലുവിളിക്കുകയാണ് മന്ത്രി ചെയ്തതെന്നും ഭരണഘടനയെയും നിയമ നിർമാണ സഭകളെയും അവഹേളിച്ച മന്ത്രിക്കെതിരേ കേസെടുക്കണമെന്നാണ് പരാതിയിൽ പറയുന്നത്. കായംകുളത്ത് വച്ച് നടന്ന എസ്. വാസുദേവൻപിളള രക്തസാക്ഷി ദിന പരിപാടിയിലായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന. യു. പ്രതിഭ എംഎൽഎയുടെ മകനെതിരേയുള്ള കഞ്ചാവ് കേസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പുകവലിക്കുന്നത് വലിയ തെറ്റൊന്നുമല്ല ഞാനും പുകവലിക്കാറുണ്ട്. പുകവലിക്കുന്നതിന് ജാമ‍്യമില്ലാ കുറ്റം ചുമത്തുന്നത് എന്തിനാണെന്നായിരുന്നു മന്ത്രിയുടെ ചോദ‍്യം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com