കണ്ണൂരിൽ മുസ്‌ലിം ലീഗ് സ്ഥാനാർഥിയെ കാണാനില്ല; ബിജെപി പ്രവർത്തകനോടൊപ്പം പോയതായി പരാതി

ചൊക്ലി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് സ്ഥാനാർഥിയായ ടി.പി. അറുവയെ (29) കാണാതായെന്ന് ചൂണ്ടിക്കാട്ടി മാതാവാണ് പൊലീസിൽ പരാതി നൽകിയത്
complaint filed on muslim league candidate missing kannur

ടി.പി. അറുവ

Updated on

കണ്ണൂർ: കണ്ണൂരിൽ മുസ്‌ലിം ലീഗ് സ്ഥാനാർഥിയെ കാണാനില്ലെന്ന് പരാതി. ചൊക്ലി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് സ്ഥാനാർഥിയായ ടി.പി. അറുവയെ (29) കാണാതായെന്ന് ചൂണ്ടിക്കാട്ടി മാതാവാണ് പരാതി നൽകിയിരിക്കുന്നത്.

പ്രദേശിവാസിയും ബിജെപി പ്രവർത്തകനുമായ റോഷിത്ത് എന്നയാളുടെയൊപ്പം ഒളിച്ചോടിപ്പോയതായി സംശയിക്കുന്നതായാണ് ചൊക്ലി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. സംഭവത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com