ഏപ്രിൽ‌ ഫൂളാക്കി; പൊലീസിൽ പരാതി നൽകി ആംബുലൻസ് ഡ്രൈവർമാർ

ഏപ്രിൽ ഫൂളാക്കിയ സാമൂഹ്യവിരുദ്ധനെ സൈബ‍ർ സെൽ വഴി ഉടൻ കണ്ടെത്തണമെന്നാണ് പരാതിക്കാരുടെ ആവശ്യം
ഏപ്രിൽ‌ ഫൂളാക്കി; പൊലീസിൽ പരാതി നൽകി ആംബുലൻസ് ഡ്രൈവർമാർ

കൊച്ചി: ഏപ്രിൽ ഫൂളാക്കിയതിനെതിരെ പൊലീസിൽ പരാതി നൽകി കളമശ്ശേരിയിലെ ആംബുലൻസ് ഡ്രൈവർമാർ. ഗുരുതരമായി പരിക്കേറ്റ രോഗിയ്ക്ക് അടിയന്തര ആശുപത്രി മാറ്റം ആവശ്യപ്പെട്ട് നാല് ആംബുലൻസ് ഡ്രൈവർമാരെ പറ്റിച്ചതായാണ് പരാതി.

ആംബുലൻസ് ഡ്രൈവർമാർക്ക് അത്യാവശ്യമായി ആശുപത്രികളിലെത്തണമെന്നാവശ്യപ്പെട്ട് ഫോൺ കോളുകളെത്തി. സ്ഥലത്തെത്തിയ ശേഷം ബന്ധപെടാൻ സാധിക്കില്ല. ഫോൺ ഓഫാണെന്നാണ് മറുപടി. ഏപ്രിൽ ഫൂളാക്കിയ സാമൂഹ്യവിരുദ്ധനെ സൈബ‍ർ സെൽ വഴി ഉടൻ കണ്ടെത്തണമെന്നാണ് പരാതിക്കാരുടെ ആവശ്യം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com