
തിരുവനന്തപുരം: കേരളത്തിലെവിടെ നിന്നും ഓട്ടോറിക്ഷകള്‍ക്കെതിരേ പരാതി അറിയിക്കാന്‍ പുതിയ നമ്പര്‍ എന്ന പേരില്‍ പ്രചരിക്കുന്നതു വ്യാജ വാര്‍ത്തയെന്ന വിശദീകരണവുമായി മോട്ടോര്‍ വാഹനവകുപ്പ്.
പരാതി പരിഹാരത്തിനു വേണ്ടി ഇങ്ങനെയൊരു നമ്പര്‍ ലഭ്യമാക്കിയിട്ടില്ല. സ്റ്റാൻഡിൽ കിടക്കുന്ന ഓട്ടോറിക്ഷ ഓട്ടം പോകുന്നില്ലെങ്കില്‍ അറിയിക്കേണ്ടത് മോട്ടോര്‍ വാഹന വകുപ്പിനെത്തന്നെയാണ്. പക്ഷേ, ഇതിനായി പ്രത്യേക നമ്പറില്ലെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.
എല്ലാ ജില്ലയിലും എന്‍ഫോഴ്‌സ്‌മെന്‍റ് ആര്‍ടി ഓഫിസുകള്‍ ഉണ്ട്. താലൂക്കുകളില്‍ സബ് ആര്‍ടി ഓഫിസുകളുമുണ്ട് .അതത് താലൂക്കിലോ ജില്ലയിലോ തന്നെ പരാതികള്‍ നല്‍കാവുന്നതാണ്. മോട്ടോര്‍ വാഹന വകുപ്പില്‍ എല്ലാ ഓഫിസിന്‍റെ വിലാസവും മൊബൈല്‍ നമ്പറുകളും mvd.kerala.gov.in എന്ന വെബ് സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.