വിദ‍്യാർഥികളെക്കൊണ്ട് അധ‍്യാപികയുടെ കാൽ കഴുകിച്ചതായി പരാതി; തൃശൂരിലും 'പാദപൂജ'

മാള അന്നമനടയിലെ വിവേകോദയം വിദ‍്യാമന്ദിർ സ്കൂളിലാണ് പാദപൂജ നടന്നത്
Complaint of students washing teacher's feet in thrissur

വിദ‍്യാർഥികളെക്കൊണ്ട് അധ‍്യാപികയുടെ കാൽ കഴുകിച്ചതായി പരാതി; തൃശൂരിലും പാദപൂജ

Updated on

തൃശൂർ: സ്കൂൾ വിദ‍്യാർഥികളെക്കൊണ്ട് വിരമിച്ച അധ‍്യാപികയുടെ കാൽ കഴുകിച്ചതായി പരാതി. ഗുരുപൂർണിമ ദിനത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയിൽ മാള അന്നമനടയിലെ വിവേകോദയം വിദ‍്യാമന്ദിർ സ്കൂളിലാണ് ഇത്തരത്തിൽ പാദപൂജ നടന്നത്.

എൽപി സ്കൂളിൽ നിന്നും വിരമിച്ച അധ‍്യാപികയായ ലതിക അച‍്യുതനെ മുഖ‍്യാതിഥിയായി ക്ഷണിച്ചായിരുന്നു വിദ‍്യാർഥികളെക്കൊണ്ട് കാൽ കഴുകിപ്പിക്കുകയും വന്ദിപ്പിക്കുകയും ചെയ്തത്.

Complaint of students washing teacher's feet in thrissur
സ്‌കൂൾ കുട്ടികളെക്കൊണ്ട് അധ്യാപകർക്ക് പാദപൂജ; ബാലാവകാശ കമ്മീഷൻ കേസെടുത്തു

ഇതിന്‍റെ ദൃശ‍്യങ്ങൾ മാധ‍്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. അധ‍്യാപകരെ ബഹുമാനിക്കണമെന്ന സന്ദേശം നൽകുന്നതിനു വേണ്ടിയാണ് ഇത്തരമൊരു ചടങ്ങ് സംഘടിപ്പിച്ചതെന്നാണ് സ്കൂൾ ബോർഡ് അംഗം പ്രതികരിച്ചത്.

കഴിഞ്ഞ ദിവസം കാസർഗോഡ് ബന്തുടക്ക സരസ്വതി വിദ‍്യാലയത്തിൽ പാദപൂജ ചെയ്യുന്നതിന്‍റെ ദൃശ‍്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ ബാലവകാശ കമ്മിഷൻ കേസെടുക്കുകയും ബേക്കൽ ഡിവൈഎസ്പിയോട് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചിരുന്നു.

ബന്തടുക്ക സരസ്വതി വിദ‍്യാലയത്തിനു പുറമെ തൃക്കരിപ്പൂർ ചക്രപാണി സ്കൂൾ, ചീമേനി വിവേകാനന്ദ സ്കൂൾ, കുണ്ടംകുഴി ഹരിശ്രീ വിദ‍്യാലയം എന്നിവിടങ്ങളിലും സമാനമായി പാദപൂജ നടന്നിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com