തുന്നിക്കെട്ടിയ മുറിവിൽ ഉറുമ്പ്: ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു

റാന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡിഎംഒക്ക് റിപ്പോർട്ട് നൽകും.
complaint over finding an ant in a stitched wound: health department launches investigation

സുനിൽ എബ്രഹാം

Updated on

പത്തനംതിട്ട: റാന്നി സ്വദേശിയുടെ തുന്നിക്കെട്ടിയ മുറിവിൽ ഉറുമ്പിനെ കണ്ടെത്തിയതുമായി ബന്ധപ്പെട്ട പരാതിയിൽ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ റാന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡിഎംഒക്ക് റിപ്പോർട്ട് നൽകും.

ഞായറാഴ്ച വൈകിട്ടാണ് റാന്നി സ്വദേശിയായ സുനിൽ എബ്രഹാം രക്തസമ്മർദം കുറഞ്ഞ് തലകറങ്ങി വീണ് നെറ്റിയിൽ പരുക്കേറ്റത്. തുടർന്ന് റാന്നി താലൂക്ക് ആശുപത്രിയിലെത്തി മുറിവിൽ അഞ്ച് തുന്നലുകൾ ഇടുകയും ചെയ്തിരുന്നു.

എന്നാൽ, തുടർന്ന് സിടി സ്കാനെടുക്കാൻ പത്തനംതിട്ട ആശുപത്രിയിലേക്ക് അയയ്ക്കുകയായിരുന്നു സുനിലിനെ. ആശുപത്രിയിലേക്ക് പോകുംവഴി മുറിവ് തുന്നിയ ഭാഗത്ത് അസഹനീയമായ വേദനയുണ്ടായി.

തുടർന്ന് നടത്തിയ സ്കാനിങ് റിപ്പോർട്ട് ലഭിച്ചപ്പോള്‍ കണ്ടത് തുന്നിക്കെട്ടിയ മുറിവില്‍ രണ്ട് ഉറുമ്പുകളെയാണ്. പിന്നീട് ജനറൽ ആശുപത്രിയിൽ തുന്നിക്കെട്ടിയിരുന്ന മുറിവിന്‍റെ കെട്ടഴിച്ച് ഉറുമ്പുകളെ നീക്കി വീണ്ടും മുറിവ് തുന്നിക്കെട്ടുകയായിരുന്നു.

തുന്നിക്കെട്ടിയ ഭാഗത്ത് പുറത്ത് നിന്നുളള എന്തോ വസ്തു ഉണ്ടായിരുന്നുവെന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്‌റ്റർമർ രേഖപ്പെടുത്തിയിട്ടുണ്ട്. റാന്നി താലൂക്ക് ആശുപത്രി ജീവനക്കാർ മുറിവ് വൃത്തിയാക്കിയതിൽ വന്ന വീഴ്ചയാണ് ഇതിനു കാരണമെന്നാണ് സുനിൽ പറഞ്ഞത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com