മലപ്പുറത്ത് ഗാന്ധി പ്രതിമക്ക് മുന്നിൽ ബിജെപി പ്രവർത്തകർ റീത്ത് വച്ചതായി പരാതി

ഗാന്ധിക്ക് പുഷ്പചക്രം സമർപ്പിച്ചതായാണ് അശോകന്റെ വിശദീകരണം
complaint that bjp workers laid wreaths in front of gandhi statue

മലപ്പുറത്ത് ഗാന്ധി പ്രതിമക്ക് മുന്നിൽ ബിജെപി പ്രവർത്തകർ റീത്ത് വച്ചതായി പരാതി

Updated on

മലപ്പുറം: ഗാന്ധി പ്രതിമക്ക് മുന്നിൽ ബിജെപി പ്രവർത്തകർ റീത്ത് വച്ചതായി പരാതി. മലപ്പുറം ഇടവക്കരയിൽ വ്യാഴാഴ്ചയാണ് സംഭവം. കോൺഗ്രസ് പ്രവർത്തകർ സംഭവത്തിൽ പരാതി നൽകിയിട്ടുണ്ട്.

ബിജെപി പാലക്കാട് മേഖല വൈസ് പ്രസിഡന്റ് ടി.കെ അശോകന്റെ നേതൃത്വത്തിലാണ് റീത്ത് വച്ചതെന്ന് പരാതിയിൽ പറയുന്നു. എന്നാൽ ഗാന്ധിക്ക് പുഷ്പചക്രം സമർപ്പിച്ചതായാണ് അശോകന്റെ വിശദീകരണം.

സംഭവത്തിൽ കോൺഗ്രസും ഡിവൈഎഫ്ഐയും രംഗത്തെത്തി. ഗാന്ധിപ്രതിമ വൃത്തിയാക്കി ഡിവൈഎഫ്‌ഐ പ്രതിഷേധിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com