

ഡാനിഷ് മുഹമ്മദ് | ജി.പി. കുഞ്ഞബ്ദുല്ല
തിരുവനന്തപുരം: "പോറ്റിയെ കേറ്റി' എന്ന പാരഡി ഗാനത്തിനെതിരേ ഡിജിപിക്ക് പരാതി. മനോഹരമായ ഭക്തിഗാനത്തെ വികലമാക്കി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചു, പാട്ടിൽ അയ്യപ്പനെ ചേർത്ത് വേദനിപ്പിച്ചു, ഭക്തരെ അപമാനിച്ചു എന്നിവ ചൂണ്ടിക്കാട്ടിയാണ് പരാതി.
പാട്ട് പിൻവലിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. തിരവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് പാരാതിക്കാരൻ. തെരഞ്ഞെടുപ്പിനായി ഇറക്കിയ പാട്ട് വളരെ വേഗം വൈറലായിരുന്നു.
യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇറക്കായ പാട്ടാണിത്. ജി.പി. കുഞ്ഞബ്ദുല്ല ചാലപ്പുറം രചിച്ച ഗാനം ഡാനിഷ് മുഹമ്മദ് എന്നയാളാണ് പാടിയത്. സ്വർണം കട്ടവനാരപ്പാ, സഖാക്കളാണെ അയ്യപ്പ... എന്ന പാട്ട് ശബരിമലയിലെ സ്വർണക്കൊള്ളയെ അടിസ്ഥാനമാക്കി ഇറക്കിയതാണ്.